LiveTV

Live

Kerala

പൂഞ്ഞാറില്‍ ഞെട്ടിച്ച് ഷോണ്‍; മൂന്ന് മുന്നണികളെയും തള്ളി ജില്ലാ പഞ്ചായത്തിലേക്ക്

ഷോൺ അടക്കം നാലു പേർ ജനപക്ഷത്തിനായി ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചിരുന്നു

പൂഞ്ഞാറില്‍ ഞെട്ടിച്ച് ഷോണ്‍; മൂന്ന് മുന്നണികളെയും തള്ളി ജില്ലാ പഞ്ചായത്തിലേക്ക്

മൂന്ന് മുന്നണികളേയും പിന്‍തള്ളി കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് വിജയിച്ചു. ജനപക്ഷം സ്ഥാനാർഥിയായ ഷോൺ പൂഞ്ഞാർ ഡിവിഷനിൽ നിന്നാണു മത്സരിച്ചത്. കോൺഗ്രസ്, കേരള കോൺഗ്രസ്, ബിജെപി സ്ഥാനാർഥികളെ പിന്നിലാക്കിയാണ് ഷോണിന്റെ വിജയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളെയും പിന്തള്ളി വിജയം കൊയ്ത പിതാവിന്റെ പാത പിന്തുടര്‍ന്നാണ് ഷോണിന്‍റെ മിന്നുന്ന വിജയം. ഷോൺ അടക്കം നാലു പേർ ജനപക്ഷത്തിനായി ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചിരുന്നു.