LiveTV

Live

Kerala

100 സീറ്റില്‍ വിജയിച്ച് എസ്.ഡി.പി.ഐ

പത്തനംതിട്ട നഗരസഭയില്‍ മൂന്നു സീറ്റുകളും ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ചു സീറ്റും എസ്.ഡി.പി.ഐ നേടി.

100 സീറ്റില്‍ വിജയിച്ച് എസ്.ഡി.പി.ഐ

തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച് എസ്.ഡി.പി.ഐ. സംസ്ഥാനത്ത് ഇതുവരെ 100 വാര്‍ഡുകളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി എട്ടു സീറ്റില്‍ വിജയിച്ചു. ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളില്‍ എസ്.ഡി.പി.ഐ സീറ്റ് നേടി. പത്തനംതിട്ട നഗരസഭയില്‍ മൂന്നു സീറ്റുകളും ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ചു സീറ്റും എസ്.ഡി.പി.ഐ നേടി.

കൊല്ലം കോര്‍പറേഷനില്‍ സിറ്റിങ് സീറ്റ് ഇത്തവണ നിലനിര്‍ത്തി. ആലപ്പുഴ, പെരുമ്പാവൂര്‍, ചിറ്റൂര്‍ - തത്തമംഗലം, മഞ്ചേരി, വടകര, ഇരിട്ടി, നിലേശ്വരം മുനിസിപാലിറ്റികളില്‍ അക്കൗണ്ട് തുറന്ന പാര്‍ട്ടി പത്തനംതിട്ട, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളില്‍ നിര്‍ണായകമാണ്. തിരുവല്ല മുനിസിപാലിറ്റിയില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബഡാജെ ഡിവിഷനില്‍ ഹമീദ് ഹൊസങ്കടി വിജയിച്ചു. ഈരാറ്റുപേട്ട മുനിസിപാലിറ്റിയില്‍ അഞ്ചു സീറ്റും പത്തനംതിട്ട മുനിസിപാലിറ്റിയില്‍ നാലു സീറ്റും കണ്ണൂര്‍ഇരിട്ടി മുനിസിപാലിറ്റിയില്‍ മൂന്നു സീറ്റും നേടി. തിരുവനന്തപുരം (10), കൊല്ലം (10), പത്തനംതിട്ട (6), ആലപ്പുഴ (13), കോട്ടയം (10), ഇടുക്കി (1), കാസര്‍ഗോഡ് (9), കണ്ണൂര്‍ (13), കോഴിക്കോട് (4), മലപ്പുറം (9), പാലക്കാട് (7), തൃശൂര്‍ (5), എറണാകുളം (5) സീറ്റുകളാണ് നേടിയത്.

2015ല്‍ 47 സീറ്റിലാണ് എസ്.ഡി.പി.ഐ വിജയിച്ചത്.