മുല്ലപ്പള്ളിയുടെ കല്ലാമലയില്‍ എല്‍ഡിഎഫ്, ചെന്നിത്തലയുടെ വാര്‍ഡിലും എല്‍ഡിഎഫ്
വാർഡ് 14ല്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ എൽഡിഎഫിന് ജയം. തൃപ്പെരുന്തുറ പഞ്ചായത്തിലെ വാർഡ് 14ല്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിലും എൽഡിഎഫിന് ജയം. എൽജെഡി സ്ഥാനാർഥിയാണ് ജയിച്ചത്. അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ കല്ലാമലയിലാണിത്.
കല്ലാമലയില്‍ ആര്‍എംപി സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ യുഡിഎഫ് തീരുമാനിച്ചപ്പോള്‍ മുല്ലപ്പള്ളി ഇടപെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുകയായിരുന്നു. നാമനിര്‍ദേശപത്രിക പിന്‍വലിക്കേണ്ട ദിവസം കഴിഞ്ഞാണ് ആര്‍എംപി സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ തീരുമാനിച്ചത്. വോട്ടിങ് മെഷീനില്‍ അതുകൊണ്ടുതന്നെ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയുണ്ടായിരുന്നു. വോട്ടെണ്ണിയപ്പോള്‍ ആര്‍എംപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു.