LiveTV

Live

Kerala

ആദ്യ ഫലസൂചനയില്‍ പഞ്ചായത്തുകള്‍ യു.ഡി.എഫിനൊപ്പം

സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലാണ് മുന്നണികള്‍ ജനവിധി തേടുന്നത്

ആദ്യ ഫലസൂചനയില്‍ പഞ്ചായത്തുകള്‍ യു.ഡി.എഫിനൊപ്പം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടുകളെണ്ണിത്തുടങ്ങി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലാണ് മുന്നണികള്‍ ജനവിധി തേടുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ പുറത്തു വരുന്ന ഫലസൂചനകള്‍ പ്രകാരം 222 പഞ്ചായത്തുകളില്‍ യു.ഡി.എഫ് ലീഡ് ചെയ്യുന്നു. 208 സീറ്റുകളില്‍ എല്‍.ഡി.എഫും ലീഡ് ചെയ്യുന്നു