LiveTV

Live

Kerala

തിരുവനന്തപുരത്ത് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു; തോല്‍വി എകെജി സെന്‍റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍

യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇവിടെ വിജയിച്ചത്.

തിരുവനന്തപുരത്ത് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു; തോല്‍വി എകെജി സെന്‍റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍

തിരുവനന്തപുരത്ത് എല്‍ഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി എ ജി ഒലീന പരാജയപ്പെട്ടു. കുന്നുകുഴി വാര്‍ഡിലാണ് പരാജയപ്പെട്ടത്. സിപിഎം ആസ്ഥാനമായ എകെജി സെന്‍റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡാണിത്. യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇവിടെ വിജയിച്ചത്. 300 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട്.

കൊച്ചിയിലും കോഴിക്കോടും യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി ഡോ പി എന്‍ അജിതയാണ് പരാജയപ്പെട്ടത്. കൊച്ചി കോര്‍പറേഷനില്‍ എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം. ബിജെപി സ്ഥാനാര്‍ഥിയോടാണ് തോറ്റത്.

തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന്‍ തോറ്റു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്.