LiveTV

Live

Kerala

മന്ത്രി കെ.ടി ജലീലിന്‍റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് തോല്‍വി

വളാഞ്ചേരി പഞ്ചായത്തിലെ കാരാട് വാര്‍ഡിലാണ് ലീഗ്‌ സ്ഥാനാർത്ഥി വിജയിച്ചത്

മന്ത്രി കെ.ടി ജലീലിന്‍റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് തോല്‍വി

മന്ത്രി കെ.ടി ജലീലിന്‍റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് തോല്‍വി. വളാഞ്ചേരി പഞ്ചായത്തിലാണ് എല്‍ഡിഎഫ് പരാജയപ്പെട്ടത്. വളാഞ്ചേരി പഞ്ചായത്തിലെ കാരാട് വാര്‍ഡിലാണ് ലീഗ്‌ സ്ഥാനാർത്ഥി വിജയിച്ചത്. 142 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അഷ്റഫ് അമ്പലത്തിങ്ങലാണ് ഇവിടെ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി മൊയ്തീന്‍കുട്ടിക്ക് 361 വോട്ടാണ് ലഭിച്ചത്. ലീഗ് സ്ഥാനാര്‍ഥിക്ക് 461 വോട്ടാണ് ലഭിച്ചത്.

യുഡിഎഫ് സിറ്റിങ് സീറ്റായ ഇവിടെ 2015ലെ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായി ഫാത്തിമക്കുട്ടിയാണ് ഇവിടെ വിജയിച്ചത്. 2015ല്‍ വനിതാ സംവരണ വാര്‍ഡായിരുന്നു കാരാട്.

സ്വര്‍ണകടത്ത് അടക്കമുള്ള കേസുകളില്‍ കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തത് വലിയ വിവാദമായിരുന്നു.