കൊച്ചി കോര്‍പ്പറേഷനില്‍ അക്കൌണ്ട് തുറന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച മുന്നേറ്റം.
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ വെല്‍ഫെയര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച മുന്നേറ്റം. കൊച്ചി കോര്‍പ്പറേഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അക്കൌണ്ട് തുറന്നു. കോര്പ്പറേഷന് വാര്‍ഡ് 69ല്‍ തൃക്കാണർവട്ടത്ത് വെൽഫെയർ പാർട്ടി സ്ഥാനാർഥി കാജൽ സലീം വിജയിച്ചു. കാജല്‍ സലീം യു.ഡി.എഫ് പിന്തുണയുണ്ടായിരുന്നു.
കാജല്‍ സലീം അടക്കം എറണാകുളം ജില്ലയില്‍ നാലിടത്താണ് വെല്‍ഫെയര്‍ ജയിച്ചത്. എറണാകുളം ജില്ല കീഴ്മാട് രണ്ടാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി നജീബ് പെരിങ്ങാട്ട് വിജയിച്ചു. എറണാകുളം ജില്ല കീഴ്മാട് മൂന്നാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി ആബിദ വിജയിച്ചു. പറവൂരില്‍ കോട്ടുവള്ളി 5-ാം വാർഡ് സുമയ്യ ടീച്ചർ ജയിച്ചു.
കോട്ടയം ഈരാറ്റുപേട്ട നഗരസഭ ആറാം വാർഡിൽ വെൽഫയർ പാർട്ടി സ്ഥാനാർഥി എസ്എസ് കെ നൗഫൽ വിജയിച്ചു. എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ 65 വോട്ടിനാണ് നൌഫല്‍ പരാജയപ്പെടുത്തിയത്. വാർഡിൽ എൽഡിഎഫ് മൂന്നാമതാണ്. ഈരാറ്റുപേട്ട നഗരസഭാ 20 ടൌൺ വാർഡിലും വെൽഫെയർ പാർട്ടി സ്ഥാനാത്ഥിക്ക് ജയം. സഹേലാ ഫിർദോസ് ആണ് ജയിച്ചത്.
പാലക്കാട് നഗരസഭ വാര്‍ഡ് 32 ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എം. സുലൈമാന്‍ ജയം. ചെറുപ്പുള്ളശ്ശേരി നഗരസഭയിലും വെൽഫയർ പാർട്ടി അക്കൌണ്ട് തുറന്നു. 15ാം വാർഡിൽ അബ്ദുൽ ഗഫൂർ. പി വിജയിച്ചു. പാട്ടാമ്പി നഗരസഭയിൽ 12-ാം ഡിവിഷനില്‍ വി. ഫോർ പട്ടാമ്പിക്കൊപ്പം മത്സരിച്ച വെൽഫയർ പാർട്ടി സ്ഥാനാത്ഥി റസ്ന ടീച്ചർ വിജയിച്ചു. മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഡിവിഷൻ 7 വെൽഫെയർ സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചു.
മുക്കം മുന്‍സിപാലിറ്റിയും മൂന്നിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 18ാം വാര്‍ഡില്‍ ഫാത്തിമ കൊടപ്പന, 19ാം വാര്‍ഡില്‍ സാറാ കൂടാരം, 20ാ വാര്‍ഡില്‍ അബ്ദുള്‍ ഗഫൂര്‍ മാസ്റ്റര്‍ എന്നിവരാണ് വിജയിച്ചത്. കൊടിയത്തൂർ ഒന്നാം വാർഡിൽ വെൽഫയർ പാർട്ടിയിലെ ടി.കെ അബൂബക്കർ മാസ്റ്റർ വിജയിച്ചു
വയനാട്ടിലെ വെങ്ങപ്പള്ളി പഞ്ചായത്തിൽ 10ആം വാർഡിൽ വെൽഫെയർ പാർട്ടി 129 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ശരദാ ബാലനാണ് ജയിച്ചത്. കണ്ണൂരില്‍ വളപട്ടണം പഞ്ചായത്തിൽ ലീഗ് - വെൽഫെയർ സഖ്യത്തിന് ജയം. ആകെയുള്ള 13 സീറ്റിൽ 8 ഇടത്താണ് സഖ്യം വിജയിച്ചത്. കോൺഗ്രസും ലീഗും ഇവിടെ വെവ്വേറെയാണ് മത്സരിച്ചത്. ബിജെപി രണ്ടും എൽ.ഡി.എഫ് രണ്ടും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു.