LiveTV

Live

Kerala

നഗരസഭകളില്‍ ലീഡ് നില മാറിമറയുന്നു; പോരാട്ടം കനക്കുന്നു

എല്‍.ഡി.എഫ് 40 ഇടങ്ങളിലും യു.ഡി.എഫ് 35 ഇടങ്ങളിലും ലീഡ് ചെയ്യുന്നു

നഗരസഭകളില്‍ ലീഡ് നില മാറിമറയുന്നു; പോരാട്ടം കനക്കുന്നു

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നഗരസഭകളിലെ ലീഡ് നില മാറിമറയുകയാണ്. ഇതുവരെ വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് മുന്നിട്ട് നിന്നിരുന്നുവെങ്കിലും ഇപ്പോള്‍ എല്‍.ഡി.എഫ് നിലമെച്ചപ്പെടുത്തിയിരിക്കുകയാണ്. പോരാട്ടം ഇഞ്ചോടിഞ്ചായി തീര്‍ന്നിരിക്കുകയാണ്.

ഏറ്റവും അവസാനത്തിന്‍റെ കണക്കനുസരിച്ച് കേരളത്തിലെ 86 മുനിസിപ്പാലിറ്റികളില്‍ 38 മുനിസിപ്പാലിറ്റികളില്‍ എല്‍.ഡി.എഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. 37 മുനിസിപ്പാലിറ്റികളില്‍‌ യു .ഡി. എഫും ലീഡ് ചെയ്യുന്നു. നാലിടത്ത് എന്‍.ഡി.എയും ലീഡ് ചെയ്യുന്നുണ്ട്.

മുനിസിപ്പാലിറ്റികള്‍ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് നേടിയത്. പൊതുവെ മുനിസിപ്പാലിറ്റികള്‍ യു.ഡി.എഫിന് മുന്‍ഗണന ലഭിക്കാറുണ്ട്.