പാലയില്‍ എല്‍.ഡി.എഫിന് വ്യക്തമായ മുന്നേറ്റം
ജോസ്.കെ മാണിയുടെ മുന്നണി പ്രവേശനം എൽ.ഡി.എഫിന് ഗുണകരമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കെ. എം മാണിയുടെ തട്ടകമായ പാല നഗരസഭയിൽ എൽ.ഡി.എഫിന് വ്യക്തമായ മുന്നേറ്റം. ജോസ്.കെ മാണിയുടെ മുന്നണി പ്രവേശനം എൽ.ഡി.എഫിന് ഗുണകരമായെന്നാണ്വിലയിരുത്തപ്പെടുന്നത്. ആദ്യഘട്ട ഫലസൂചനകളില്‍ കേരള കോൺഗ്രസ് സ്ഥാനാർഥികൾ മുന്നിലാണ്. സി.പി.എമ്മിന്റെ രണ്ട് സ്ഥാനാർഥികളും ലീഡ് ചെയ്യുന്നുണ്ട്. ഫലമറിഞ്ഞ ഒമ്പതു സീറ്റില്‍ എട്ടിടത്തും എല്‍.ഡി.എഫ് വിജയിച്ചു.
ജോസ് കെ. മാണിയുടെ ഇടതു മുന്നണിയുടെ പ്രവേശത്തില്‍ താത്പര്യമില്ലാത്ത നഗരസഭയിലെ പല മുതിര്‍ന്ന നേതാക്കളും ജോസഫി വിഭാഗത്തിലേക്ക് മാറിയിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുള്ളിലെ വലിയൊരു വിഭാഗത്തിന്റെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ടായിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്തിലും എൽ.ഡി.എഫ് തന്നെയാണ് മുന്നേറുന്നത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് കോൺഗ്രസിൽ കേരള കോൺഗ്രസും തമ്മിൽ തർക്കമുണ്ടായിരുന്നു.