LiveTV

Live

Kerala

കാരാട്ട് ഫൈസല്‍ വിജയിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ഫൈസലിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു

കാരാട്ട് ഫൈസല്‍ വിജയിച്ചു

കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ട് ഫൈസല്‍ വിജയിച്ചു. 15ആം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ വിജയിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ഫൈസലിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസലിനെ കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയും ഐഎന്‍എല്‍ നേതാവ് ഒ. പി. റഷീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.