LiveTV

Live

Kerala

''പൂര്‍ണ ആരോഗ്യവാനാണ്, എന്നാല്‍ വെന്‍റിലേറ്ററിലാണ് എന്നു പറയുന്നത്പോലെയാണ്'' കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍

യുഡിഎഫിന്‍റെ അടിത്തറക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മുല്ലപ്പളളിയുടെ പ്രസ്താവനയെ മുരളീധരന്‍ പരിഹസി‍ച്ചു

''പൂര്‍ണ ആരോഗ്യവാനാണ്, എന്നാല്‍ വെന്‍റിലേറ്ററിലാണ് എന്നു പറയുന്നത്പോലെയാണ്'' കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. യുഡിഎഫിന്‍റെ പരാജയം ജനങ്ങൾ നൽകിയ ശിക്ഷയാണെന്ന് മുരളീധരൻ പറഞ്ഞു. രണ്ട് ജനപിന്തുണയുള്ളവരെ മുന്നണിയിൽ നിന്ന് പറഞ്ഞു വിട്ടതോടെ യുഡിഎഫിന് കെട്ടുറപ്പില്ലെന്ന തോന്നലുണ്ടാക്കി. തന്നോട് പോലും സ്ഥാനാർത്ഥികളെ കുറിച്ച് ഒരഭിപ്രായം ചോദിച്ചില്ല. തോറ്റിട്ടും ജയിച്ചെന്ന് പറയുന്നതിൽ കാര്യമില്ലെന്നും മുരളീധരൻ വിമർശിച്ചു.

ഓരോരുത്തരും അവരവരുടെ മണ്ഡലങ്ങള്‍ കൈവിടാതെ നോക്കിയിരുന്നെങ്കില്‍ ഈ തോല്‍വി ഒഴിവാക്കാമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. യുഡിഎഫിന്‍റെ അടിത്തറക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മുല്ലപ്പളളിയുടെ പ്രസ്താവനയെ മുരളീധരന്‍ പരിഹസി‍ച്ചു. പൂര്‍ണ ആരോഗ്യവാനാണ്, എന്നാല്‍ വെന്‍റിലേറ്ററിലാണ് എന്നു പറയുന്നത്പോലെയാണ് ഈ പ്രസ്താവന എന്ന് അദ്ദേഹം പറഞ്ഞു.