കൊല്ലത്ത് സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ വിജയിച്ചു
മുന്‍ ഏരിയാ സെക്രട്ടറി പി.എസ് സുമന് ഏരിയാ കമ്മിറ്റി അംഗമായിരുന്ന മാമ്പഴത്തറ സലീം എന്നിവരാണ് വിജയിച്ചത്

കൊല്ലത്ത് സി.പി.എം വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മത്സരിച്ച മുന്‍ ഏരിയാ സെക്രട്ടറിയും മുന്‍ ഏരിയാ കമ്മിറ്റി അംഗവും വിജയിച്ചു. മുന്‍ ഏരിയാ സെക്രട്ടറി പി.എസ് സുമന് ഏരിയാ കമ്മിറ്റി അംഗമായിരുന്ന മാമ്പഴത്തറ സലീം എന്നിവരാണ് വിജയിച്ചത്.
അന്തരിച്ച സി.പി.ഐ നേതാവ് പി.എസ്. ശ്രീനിവാസന്റെ മകനും അടുത്തിടെ സി.പി.ഐയിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ സുപാലിന്റെ സഹോദരനുമാണ് കഴുതുരുട്ടി വാർഡിൽ മത്സരിക്കുന്ന സലീം. തൊഴിലാളികളോടും ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള സി.പി.എമ്മിന്റെ ഇരട്ടത്താപ്പിലും രാജ്യദ്രോഹ നിലപാടിലും പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്. 1995ലായിരുന്നു സലീമിന്റെ കന്നിപോരാട്ടം. അരിവാൾ ചുറ്റിക നക്ഷത്രമായിരുന്നു സലീമിന്റെ ചിഹ്നം. സി.പി.എം സ്ഥാനാർത്ഥിയായി കഴുതുരുട്ടി വാർഡിൽ നിന്ന് മത്സരിച്ച് ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയി. 2000ലും 2005ലും സി.പി.എമ്മിനു വേണ്ടി തന്നെ മത്സരിച്ച് വിജയിച്ചു.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന സുമൻ സി.പി.എമ്മിലെ കടുത്ത വിഭാഗീയതയുടെ ഇരയാണ്. ഏരൂർ ടൗൺ വാർഡിൽ നിന്നാണ് സുമൻ ജനവിധി തേടി വിജയിച്ചത്.