മുക്കം മുന്‍സിപ്പാലിറ്റി ആന്റിക്ലൈമാക്സിലേക്ക്
33 ഡിവിഷനുകളില്‍ 15 ഇടത്ത് യു.ഡി.എഫ്, 15 ഇടത്ത് എല്‍.ഡി.എഫ്, രണ്ടിടത്ത് ബി.ജെ.പി, ഒരിടത്ത് ലീഗ് വിമതന് എന്നിങ്ങനെയാണ് വിജയിച്ചത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അവസാന വട്ടം ആന്റിക്ലൈമാക്ല്സിലേക്കാണ് മുക്കം നഗരസഭയിലെ റിസള്‍ട്ട് പോയത്. മൊത്തം 33 ഡിവിഷനുകളാണ് ഇവിടെയുള്ളത്.
ഇതില്‍ 15 എണ്ണത്തില്‍ യു.ഡി.എഫും 15 എണ്ണത്തില്‍ എല്‍.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും ഒരിടത്ത് ലീഗ് വിമതനുമാണ് വിജയിച്ചത്. ഇതില്‍ ലീഗ് വിമതന് എടുക്കുന്ന നിലപാടായിരിക്കും മുക്കം നഗരസഭയില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. 30ാം ഡിവിഷനില്‍ മത്സരിച്ച മുഹമ്മദ് അബ്ദുള്‍ മജീദാണ് 22 വോട്ടുകള്‍ക്ക് വിജയിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലാണ് മുന്നണികള്‍ ജനവിധി തേടുന്നത്