LiveTV

Live

Kerala

ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ആധിപത്യം

കോര്‍പറേഷനിലാകട്ടെ നാലിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫുമാണ് മുന്നില്‍

ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ആധിപത്യം

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. 90 ഇടത്താണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 58 ഇടത്ത് യുഡിഎഫും 2 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു.

ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. കോര്‍പറേഷനിലാകട്ടെ നാലിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫുമാണ് മുന്നില്‍.

ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് ആണ് മുന്നില്‍. 367 ഇടത്താണ് മുന്നേറ്റം. 323 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 28 ഇടത്ത് എന്‍ഡിഎയും 57 ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.