തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന് തോറ്റു
ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് ഗോപാലകൃഷ്ണന് പരാജയപ്പെട്ടത്.

തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണന് തോറ്റു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് ഗോപാലകൃഷ്ണന് പരാജയപ്പെട്ടത്. തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്.
കോഴിക്കോടും കൊച്ചിയിലും യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥികളും തോറ്റു. കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി ഡോ പി എന്‍ അജിതയാണ് പരാജയപ്പെട്ടത്. കൊച്ചി കോര്‍പറേഷനില്‍ എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം. ബിജെപി സ്ഥാനാര്‍ഥിയോടാണ് തോറ്റത്. തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി ഒലീന പരാജയപ്പെട്ടു.