മലപ്പുറത്തെ 'തട്ടമിട്ട' ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് 56 വോട്ട്!
ഇവിടെ 961 വോട്ടുകൾ നേടി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ സീനത്താണ് വിജയിച്ചത്

നരേന്ദ്ര മോദിയോടുള്ള അടങ്ങാത്ത ആരാധനയാല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വണ്ടൂരിലെ ബി.ജെ.പി സ്ഥാനാർഥി ടി.പി സുൽഫത്തിന് ആകെ ലഭിച്ചത് 56 വോട്ട്. മലപ്പുറം ജില്ലയിലെ വാണിയമ്പലം പഞ്ചായത്തിലെ ആറാം വാർഡ് സ്ഥാനാർഥിയാണ് ശാന്തി നഗർ കൂറ്റൻ പാറ സ്വദേശിനിയായ ടി.പി. സുൽഫത്ത്. ഇവിടെ 961 വോട്ടുകൾ നേടി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ സീനത്താണ് വിജയിച്ചത്. വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ആറാംവാർഡിൽ ഇടത് സ്ഥാനാർഥി അൻസ് രാജന് 650 വോട്ടുകൾ ലഭിച്ചു.
മുത്തലാഖ് ബിൽ പോലുള്ള വിഷയങ്ങളിൽ മുസ്ലിം സ്ത്രീകൾ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കുമെന്ന് സുൽഫത്ത് അവകാശപ്പെട്ടിരുന്നു. 2014ൽ മോദി അധികാരത്തിലേറിയത് മുതൽ അദ്ദേഹത്തിന്റെ ആരാധികയാണെന്ന് അവകാശപ്പെട്ട സുൽഫത്ത്പൗരത്വനിയമത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ പഠിച്ചിട്ടില്ലെന്നായിരുന്നു മറുപടി. സുൽഫത്തിന്റെ ഭർത്താവ് വിദേശത്താണ്.രണ്ട് മക്കളുടെ അമ്മ കൂടിയാണ് സുൽഫത്ത്.