യു.ഡി.എഫ് രാഷ്ട്രീയം സംസാരിച്ചില്ല, ബി.ജെ.പി പണക്കൊഴുപ്പ് കാണിച്ചു: വിജയം എല്‍.ഡിഎഫിനെന്ന് എ. വിജയരാഘവൻ
ജോസ് കെ. മാണിയുടെ വരവ് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും എൻ.സി.പിയുടെ അതൃപ്തി എൽ.ഡി.എഫിൽ ചർച്ചയായിട്ടില്ലെന്നും വിജയരാഘവൻ മീഡിയ വണിനോട് പറഞ്ഞു

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികച്ച വിജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ് രാഷ്ട്രീയത്തിന് പകരം ആരോപണങ്ങളാണ് സംസാരിച്ചത്. ബിജെപി പ്രചാരണങ്ങളിൽ ഉൾപ്പടെ പണക്കൊഴുപ്പ് കാണിച്ചു.
ജോസ് കെ. മാണിയുടെ വരവ് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും എൻ.സി.പിയുടെ അതൃപ്തി എൽ.ഡി.എഫിൽ ചർച്ചയായിട്ടില്ലെന്നും വിജയരാഘവൻ മീഡിയ വണിനോട് പറഞ്ഞു