LiveTV

Live

Kerala

കേരള അത്‍ലറ്റിക് അസോസിയേഷന് പുതിയ ഭാരവാഹികള്‍

മലപ്പുറം സ്വദേശി ഡോ.അന്‍വര്‍ അമീന്‍ ചേലാട്ടാണ് അസോസിയേഷന്‍റെ പുതിയ പ്രസിഡന്‍റ്

കേരള അത്‍ലറ്റിക് അസോസിയേഷന് പുതിയ ഭാരവാഹികള്‍

കേരള അത്‍ലറ്റിക് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലപ്പുറം സ്വദേശി ഡോ.അന്‍വര്‍ അമീന്‍ ചേലാട്ടാണ് അസോസിയേഷന്‍റെ പുതിയ പ്രസിഡന്‍റ്. അസോസിയേഷന് സ്വന്തമായി അക്കാദമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് ഡോ.അന്‍വര്‍ അമീൻ മീഡിയവണിനോട് പറഞ്ഞു.

കേരള അത്‍ലറ്റിക് അസോസിയേഷന്‍റെ 2020 - 24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് എറണാകുളത്ത് ചേര്‍ന്ന വാര്‍ഷിക ജനറല്‍ കൌണ്‍സില്‍ മീറ്റിങില്‍ തെരഞ്ഞെടുത്തത്. റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കൂടിയായ ഡോ. അന്‍വര്‍ അമീര്‍ ചേലാട്ടാണ് അസോസിയേഷന്‍റെ പുതിയ അധ്യക്ഷന്‍. പ്രൊഫസര്‍ പി ഐ ബാബു സെക്രട്ടറി സ്ഥാനത്തും എം രാമചന്ദ്രന്‍ ട്രഷറര്‍ സ്ഥാനത്തും തുടരും. കായിക മേഖലയിലെ അടിസ്ഥാന സൌകര്യ വികസനത്തിന് പ്രാധാന്യം നല്‍കി കൂടുതല്‍ പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അന്‍വര്‍ അമീന്‍ പറഞ്ഞു.

അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്, കേരള സ്പോര്‍ട്ട്സ് കൌണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.