LiveTV

Live

Kerala

മൂന്നാം ഘട്ടത്തില്‍ അവസാന വോട്ടും പെട്ടിയിലാക്കാനായി നിശബ്ദ പ്രചാരണത്തില്‍ മുന്നണികള്‍

വാശിയേറിയ മത്സരം നടക്കുന്ന കോഴിക്കോടും മലപ്പുറത്തും അതിരാവിലെ തന്നെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനിറങ്ങി

മൂന്നാം ഘട്ടത്തില്‍ അവസാന വോട്ടും പെട്ടിയിലാക്കാനായി നിശബ്ദ പ്രചാരണത്തില്‍ മുന്നണികള്‍

അവസാന ലാപ്പിലെ വോട്ടുറപ്പിക്കാനുള്ള നിശ്ബ്ദ പ്രചാരണത്തിലാണ് മുന്നണികള്‍. വാശിയേറിയ മത്സരം നടക്കുന്ന കോഴിക്കോടും മലപ്പുറത്തും അതിരാവിലെ തന്നെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനിറങ്ങി. ജില്ലകളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണവും നടന്നു.

കോവിഡ് കാലത്തുള്ള തെരഞ്ഞെടുപ്പില്‍ ഏറെ കുറെ നിശബ്ദ പ്രചാരണത്തിന്‍റെ രീതിതന്നെയായിരുന്നു ആദ്യ നാളുകളില്‍. പരസ്യ പ്രചാരണം കഴിഞ്ഞ് നിശബ്ദ പ്രചാരണത്തിലെത്തുമ്പോള്‍ മത്സരിക്കുന്ന വാർഡുകളിൽ പരമാവധി വോട്ടർമാരെ കാണുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ.

പ്രചാരണ ബോർഡുകളുമായി പ്രകടനം നടത്തി ഇപ്പോഴും പ്രചാരണത്തിൽ മേൽക്കോയ്മ നേടാനും മുന്നണികൾ ശ്രമിക്കുന്നുണ്ട്. ജില്ലയിൽ ആകെ 19,875 ഉദ്യോഗസ്ഥരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. 304 സെൻസിറ്റീവ് ബൂത്തുകളാണ് ജില്ലയിലുള്ളത്. 84 ബൂത്തുകൾ മാവോയിസ്റ്റ്

ഭീഷണിയുള്ളതാണ്. ഇവിടങ്ങളിൽ മൂന്നു വീതം സായുധ സേന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഇടതാധിപത്യം ഇല്ലാതാക്കാന്‍ കൊണ്ട് പിടിച്ചുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. പ്രചാരണരംഗത്തെ മേല്‍കോയ്മ അവസാന ദിവസങ്ങളിലും ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് ഇടതുമുന്നണിയുടെ ഭാഗത്ത്. പ്രധാന സ്ഥാനാര്‍ത്ഥികളും നേതാക്കളും ഒന്നുകൂടെ വോട്ടുറപ്പിക്കാനിറങ്ങി. സംസ്ഥാന പ്രസിഡന്‍റിനെ തന്നെ രംഗത്തിറക്കിയാണ് ബി.ജെ.പി കോഴിക്കോട് മുന്നേറ്റമുണ്ടാക്കുനുള്ള ശ്രമം നടത്തുന്നത്.