Top

പി.വി അൻവറിനെതിരായുള്ള ആക്രമണം പരാജയ ഭീതി മൂലം; കെടി ജലീൽ

എംഎല്‍എയുടെ പരാതിയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

Web Desk

  • Updated:

    2020-12-12 07:18:28.0

Published:

12 Dec 2020 7:18 AM GMT

പി.വി അൻവറിനെതിരായുള്ള ആക്രമണം പരാജയ ഭീതി മൂലം; കെടി ജലീൽ
X

പിവി അൻവറിനെതിരായുള്ള ആക്രമണം പരാജയ ഭീതി മൂലമെന്ന് മന്ത്രി കെടി ജലീൽ. തോൽക്കുമെന്ന് യുഡിഎഫ് ഭയപ്പെടുമ്പോഴൊക്കെ ഇത്തരത്തില്‍ ആക്രമങ്ങളുണ്ടാക്കുന്നത് സ്വഭാവികമാണ്. ഇത് ജനങ്ങൾ തിരിച്ചറിയും. മാത്രമല്ല തിരൂരങ്ങാടിയിൽ താൻ പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായെന്നും കെടി ജലീൽ മീഡിയാ വണിനോട് പറഞ്ഞു.

ഇന്നലെ രാത്രി 11 മണിയോടെ വോട്ടര്‍മാരെ സ്വാധീനിക്കാനായി പിവി അന്‍വര്‍ മുണ്ടേരിയയലെത്തിയതെന്നാരോപിച്ച് ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം എല്‍ എ യുടെ വാഹനം തടഞ്ഞത്. സംഭവമറിഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സംഭവത്തില്‍ എംഎല്‍എയുടെ പരാതിയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു, പ്രവർത്തകനെ വിട്ടയക്കണമെന്ന ആവശ്യപ്പെട്ട് യുഡിഫ് പ്രവർത്തകർ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധവുമായെത്തി.

എംഎല്‍എയെ തടഞ്ഞവർക്കെതിരെ നടപടി അവശ്യപെട്ട് സിപിഎം സംഘവും പ്രതിഷേധിച്ചു. രാത്രി രണ്ട് മണിയോടെ ആര്യാടന്‍ മുഹമ്മദിന്‍റെ വീട്ടിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍‍ച്ചും നടത്തി. ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്ന് പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചു.

TAGS :

Next Story