Top

വിദേശത്ത് നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ക്ക് പരിശീലനത്തിന് ഉയര്‍ന്ന ഫീസ്

ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഫീസ്

MediaOne Logo

Web Desk

Web Desk

  • Updated:

    2020-12-12 01:22:43.0

Published:

12 Dec 2020 1:22 AM GMT

വിദേശത്ത് നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ക്ക് പരിശീലനത്തിന് ഉയര്‍ന്ന ഫീസ്
X

വിദേശത്ത് നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്നതിന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ തീരുമാനം. ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഫീസ്. വിദേശ ബിരുദമുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള ഒരു വര്‍ഷത്തെ പരിശീലനം നിര്‍ബന്ധമാണ്.

വിദേശ സര്‍വകലാശാലകളില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടുന്നവര്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ആദ്യം നാഷണല്‍ ബോര്‍ഡ് പരീക്ഷ പാസ്സാകണം. പിന്നീട് മെഡിക്കല്‍ കൌണ്‍സിലിന്‍റെ താല്‍ക്കാലിക രജിസ്ട്രേഷന്‍. സ്ഥിരം രജിസ്ട്രേഷന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഒരു വര്‍ഷത്തെ ഇന്‍റേണ്‍ഷിപ്പ്. ഈ ഇന്‍റേണ്‍ഷിപ്പിനുള്ള ഫീസ് കൂട്ടിക്കൊണ്ടാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഓരോ മാസവും 10000 (പതിനായിരം) രൂപ വെച്ച് ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളജുകളില്‍ നിന്നുള്ളവര്‍ അറുപതിനായിരം രൂപയാണ് ഫീസ്.

ഡിഎന്‍ബിക്ക് ചേരുന്നവര്‍ പോസ്റ്റ്മോര്‍ട്ടം കണ്ട് പഠിക്കാന്‍ ഒരു വര്‍ഷത്തേക്ക് 25000 രൂപ ഫീസടക്കണം. പിന്നെയുമുണ്ട്. വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ രീതി കണ്ട് പഠിക്കുന്നതിന് ഓരോ വിഭാഗത്തിലേക്കും പതിനായിരം രൂപ വീതം ഓരോ മാസവും അടക്കണം.

താല്‍ക്കാലിക രജിസ്ട്രേഷന്‍, ഇന്‍റേണ്‍ഷിപ്പ്, സ്ഥിരം രജിസ്ട്രേഷന്‍ ..ഇതിനൊക്കെ എടുക്കുന്ന കാലതാമസം കണക്ക് കൂട്ടിയാല്‍ വിദേശത്ത് നിന്ന്മെഡിക്കല്‍ ബിരുദമെടുക്കുന്നവര്‍ക്ക് കേരളത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി ലഭിക്കണമെങ്കില്‍ മൂന്ന് വര്‍ഷമെങ്കിലുമെടുക്കും.

TAGS :

Next Story