LiveTV

Live

Kerala

"കൂടെ നിന്നാല്‍ വെല്‍ഡണ്‍, മാറി നിന്നാല്‍ ഡൗണ്‍ ഡൗണ്‍" സി.പി.എമ്മിനെതിരെ എസ്.കെ.എസ്.എസ്.എഫ് മുഖപത്രം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നടത്തിയ സഖ്യത്തിന്റെ വിശദമായ വിവരങ്ങളും പട്ടികയും ലേഖനത്തിലുണ്ട്

"കൂടെ നിന്നാല്‍ വെല്‍ഡണ്‍, മാറി നിന്നാല്‍ ഡൗണ്‍ ഡൗണ്‍" സി.പി.എമ്മിനെതിരെ എസ്.കെ.എസ്.എസ്.എഫ് മുഖപത്രം

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയ യു.ഡി.എഫിനെ വിമര്‍ശിക്കുന്ന സി.പി.എമ്മിനെതിരെ എസ്.കെ.എസ്.എസ്.എഫ് മുഖപത്രം. എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയുടെ പുതിയ ലക്കത്തിലാണ് സി.പി.എമ്മിന്റെ നിലപാടിനെതിരെ വിമര്‍ശനമുള്ളത്.

"കൂടെ നിന്നാല്‍ വെല്‍ഡണ്‍, മാറി നിന്നാല്‍ ഡൗണ്‍ ഡൗണ്‍" സി.പി.എമ്മിനെതിരെ എസ്.കെ.എസ്.എസ്.എഫ് മുഖപത്രം

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ഇടതു മുന്നണി സഖ്യം ഉണ്ടാക്കിയിരുന്നു. അന്നൊന്നും സി.പി.എമ്മിന് വെൽഫെയർ പാർട്ടി വർഗീയ പാർട്ടി ആയിരുന്നില്ല. യു.ഡി.എഫിനെതിരെ സി.പി.എം വെൽഫെയർ പാർട്ടിബന്ധം ആരോപിക്കുന്നത് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കാനാണെന്ന് ലേഖനത്തില്‍ പറയുന്നു. സി.പിഎമ്മിനോ മുന്നണിയായ എല്‍.ഡി.എഫിനോ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടത്തിയ സഖ്യത്തിന് പൊതുസമൂഹത്തില്‍ മറുപടി പറയേണ്ടി വന്നിട്ടില്ല. അതവര്‍ക്ക് മാത്രം കിട്ടുന്ന പ്രിവിലേജാണ്. ഭരണം നേടാനും ഭരിക്കുമ്പോഴും നടത്തുന്ന കാപട്യങ്ങളെല്ലാം പുരോഗമന പ്രസ്ഥാനമെന്ന മേല്‍വിലാസത്തില്‍ ഒതുക്കുന്നു. എതിര്‍ക്കുന്നവരെ വാക്കുകൊണ്ടും വീക്കുകൊണ്ടും തളര്‍ത്തുന്നതാണ് സി.പി.എമ്മിന്റെ ശൈലിയെന്നും ലേഖനത്തില്‍ പറയുന്നു. നിയമം രൂപവത്ക്കരിച്ച കേന്ദ്ര സര്‍ക്കാറിനേക്കാള്‍ വ്യഗ്രതയില്‍ മുന്നാക്കത്തില്‍ സാമ്പത്തിക പിന്നാക്കം നില്‍ക്കുവര്‍ക്കെ പേരില്‍ സവര്‍ണ സംവരണം നടപ്പാക്കിയ സംസ്ഥാന സര്‍ക്കാറിനെതിരെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെല്ലാം രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത്തരം ഭരണ നയങ്ങളാണ് വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ളവരെ മറുചേരിയിലെത്തിച്ചത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നടത്തിയ സഖ്യത്തിന്റെ വിശദമായ വിവരങ്ങളും പട്ടികയും ലേഖനത്തിലുണ്ട്.

"കൂടെ നിന്നാല്‍ വെല്‍ഡണ്‍, മാറി നിന്നാല്‍ ഡൗണ്‍ ഡൗണ്‍" സി.പി.എമ്മിനെതിരെ എസ്.കെ.എസ്.എസ്.എഫ് മുഖപത്രം