LiveTV

Live

Kerala

മഹാത്മാ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാനല്ലല്ലോ..? ഗോള്‍വാള്‍ക്കര്‍ വിവാദത്തില്‍ ക്ഷുഭിതനായി ടിജി മോഹന്‍ദാസ്

ഗോള്‍വാള്‍ക്കര്‍ വിവാദത്തില്‍ ക്ഷുഭിതനായി ടി.ജി മോഹന്‍ദാസ്

മഹാത്മാ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാനല്ലല്ലോ..? ഗോള്‍വാള്‍ക്കര്‍ വിവാദത്തില്‍ ക്ഷുഭിതനായി ടിജി മോഹന്‍ദാസ്

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ക്യാംപസിന് ആര്‍.എസ്.എസ് മേധാവി എം.എസ് ഗോള്‍വാള്‍ക്കറുടെ പേരിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ന്യായീകരണവുമായി ആര്‍.എസ്.എസ് തലവനും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ്.

പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മീഡിയാവണ്ണിനോട് പ്രതികരിക്കുമ്പോഴായിരുന്നു ടി.ജി മോഹന്‍ദാസിന്‍റെ വിചിത്രമായ പ്രതികരണം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച മഹാനായതുകൊണ്ടാണോ മഹാത്മാ ഗാന്ധിയുടെ പേരിടുന്നതെന്നും അദ്ദേഹം എറണാകുളത്ത് താമസിച്ചതുകൊണ്ടാണോ എം.ജി റോഡുണ്ടായത് എന്നുമൊക്കെ ആയിരുന്നു മോഹന്‍ദാസിന്‍റെ വിചിത്ര വാദങ്ങള്‍

‘ഉത്രാടം തിരുനാള്‍ ഹോസ്പിറ്റല്‍ ഉണ്ട്. അങ്ങേരെന്താ ഡോക്ടറായിരുന്നോ, അല്ലല്ലോ, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഉണ്ട്. നെഹ്‌റു എന്താ സ്‌പോര്‍ട്‌സ്മാന്‍ ആയിരുന്നോ? എന്നായിരുന്നു മോഹന്‍ദാസിന്റെ അടുത്ത ചോദ്യം.

എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെന്നും ആര്‍.എസ്.എസിന്‍റെ സൈദ്ധാന്തികന്‍ എന്നതിനപ്പുറം ഗോള്‍വാള്‍ക്കര്‍ പൊതുവായി ആരായിരുന്നു എന്ന അവതാരകന്‍റെ ചോദ്യത്തിന് പൊതുവായി അദ്ദേഹം വലിയൊരു ഫിഗറായിരുന്നുവെന്നാണ് ടി.ജി മോഹന്‍ദാസ് മറുപടി നല്‍കിയത്.

‘നിങ്ങളെപ്പോലെ കിണറ്റിലെ തവളകളല്ല എല്ലാവരും. ബാക്കിയുള്ളവര്‍ക്ക് ഗോള്‍വാള്‍ക്കറിനെ അറിയാം. അതുകൊണ്ടാണല്ലോ ഗോള്‍വാള്‍ക്കറിനെ ഇന്ത്യ മൊത്തം ബഹുമാനിക്കുന്നത്. നിങ്ങള്‍ക്ക് അതില്‍ കൊതിക്കെറുവാണെന്ന് അറിയാം... മോഹന്‍ദാസ് മറുപടി നല്‍കി.