LiveTV

Live

Kerala

സി.ഡബ്ല്യു.സി ചെയർമാനെതിരായ പോക്സോ കേസ് കൗൺസിലിങ്ങെന്ന് ന്യായീകരിച്ച് കേസിൽപെട്ട ഇ.ഡി ജോസഫ്

''ലൈംഗിക ബന്ധം നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് ഇരയായ പെൺകുട്ടിയോട് ചോദിച്ചത്. അത് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു''

സി.ഡബ്ല്യു.സി ചെയർമാനെതിരായ പോക്സോ കേസ് കൗൺസിലിങ്ങെന്ന് ന്യായീകരിച്ച് കേസിൽപെട്ട ഇ.ഡി ജോസഫ്

സി.ഡബ്ല്യു.സി ചെയർമാനെതിരായ പോക്സോ കേസ് കൗൺസിലിങ്ങെന്ന് ന്യായീകരിച്ച് പോക്സോ കേസിൽപെട്ട സി.ഡബ്ല്യൂ.സി ചെയർമാൻ ഇ.ഡി ജോസഫ്. ലൈംഗിക ബന്ധം നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് ഇരയായ പെൺകുട്ടിയോട് ചോദിച്ചത്. അത് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. കാമുകൻ അറസ്റ്റിലായതിന്‍റെ വൈരാഗ്യമായിരിക്കാം ഇതിന് പിന്നിൽ.

മനപ്പൂർവ്വം തന്നെ കുടുക്കാനുള്ള ശ്രമമാണുണ്ടായതെന്നും ഇ.ഡി ജോസഫ് പറഞ്ഞു. ജോലിയുടെ ഭാഗമായി കൗൺസിലിംഗ് നടത്തുക മാത്രമാണ് ചെയ്തതെന്നും വനിതാ കൗൺസിലറും ഒപ്പമുണ്ടായിരുന്നുവെന്നും ഇ.ഡി ജോസഫ് പറഞ്ഞു. ശിശുക്ഷേമ സമിതികളുടെ പ്രവർത്തനത്തെ തന്നെ ഇത്തരം പരാതികൾ ബാധിക്കുമെന്നും ഇ. ഡി ജോസഫ് കൂട്ടിച്ചേര്‍ത്തു.