വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫ് സഖ്യം ആളുകളെ പറ്റിക്കാനാണെന്ന് വിജയരാഘവന്; മാർക്സിസ്റ്റ് പാർട്ടിക്ക് കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് എം. എം ഹസ്സന്
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ യു.ഡി.എഫിന്റെ നിലപാട് തന്നെയാണ് ആര്.എം.പി.ക്കും വെൽഫെയർ പാർട്ടിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനർ എം.എം ഹസ്സന്

ഘടകക്ഷികൾ പലരും മുന്നണി വിട്ടതോടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ചിറകൊടിഞ്ഞ യു.ഡി.എഫാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. വെൽഫെയർ പാർട്ടിയുമായി സഖ്യം ആളുകളെ പറ്റിക്കാനാണ്. വികസനവും അപവാദവും തമ്മിലുള്ള ഏറ്റുമുട്ടലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ നടക്കുന്നതെന്നും എൽ.ഡി.എഫ് കൺവീനർ കൊല്ലത്ത് പറഞ്ഞു.
എന്നാല്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ യു.ഡി.എഫിന്റെ നിലപാട് തന്നെയാണ് ആര്.എം.പി.ക്കും വെൽഫെയർ പാർട്ടിക്കുമെന്നായിരുന്നു യു.ഡി.എഫ് കണ്‍വീനർ എം.എം ഹസ്സന്റെ പ്രതികരണം. ഇരു പാർട്ടികളും ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ചതാണ്. മാർക്സിസ്റ്റ് പാർട്ടിക്ക് കിട്ടാത്ത മുന്തിരി പുളിക്കും. മുന്നണിക്ക് പുറത്തുള്ള പാർട്ടികളുമായി യു.ഡി.എഫിന് സഖ്യമില്ലെന്നും ഹസ്സൻ പറഞ്ഞു.