LiveTV

Live

Kerala

കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥി; കുറ്റ്യാടിയില്‍ പ്രചരണ വാദപ്രതിവാദം

വെൽഫെയർ പാർട്ടി സ്ഥാനാര്‍ഥി സാജിദ പനയുള്ളകണ്ടി യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നതാണ് സി.പി.എം ആയുധമാക്കുന്നത്. കഴിഞ്ഞ തവണ എല്‍.ഡി.എഫ് മുന്നണിക്കൊപ്പമാണ് സാജിദ മത്സരിച്ചത്.

കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥി; കുറ്റ്യാടിയില്‍ പ്രചരണ വാദപ്രതിവാദം

കോഴിക്കോട് ജില്ല പഞ്ചായത്ത് കുറ്റ്യാടി ഡിവിഷനിലെ മത്സരം സി.പി.എം യു.ഡി.എഫ് രാഷ്ട്രീയ വാദപ്രതിവാദമായി മാറുന്നു. വെൽഫെയർ പാർട്ടി സ്ഥാനാര്‍ഥി സാജിദ പനയുള്ളകണ്ടി യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നതാണ് സി.പി.എം ആയുധമാക്കുന്നത്. കഴിഞ്ഞ തവണ എല്‍.ഡി.എഫ് മുന്നണിക്കൊപ്പം സാജിദ മത്സരിച്ചത് ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫിന്‍റെ മറുപടി. സി.പി.എം നേതാക്കളുടെ ആരോപണവും പ്രത്യാരോപണവുമായി മുന്നേറുകയാണ് ക്യുറ്റാടിയിലെ പ്രചരണ വേദി.

സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ പലതരത്തിലുള്ള ആക്ഷേപങ്ങള്‍ മുന്‍ കുറ്റ്യാടി എം.എല്‍.എ കൂടിയായ കെ.കെ ലതിക ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ചുവെന്നും സാജിദ പനയുള്ളകണ്ടി പറയുന്നു.