LiveTV

Live

Kerala

വന്നത് സ്വർണം പോയത് ഡോളര്‍: നയതന്ത്ര ബാഗേജ് വഴി ഗള്‍ഫിലേക്ക് വിദേശ കറന്‍സി കടത്തിയെന്ന് സംശയം

യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാനെയും ഡ്രൈവറേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു

വന്നത് സ്വർണം പോയത് ഡോളര്‍: നയതന്ത്ര ബാഗേജ് വഴി ഗള്‍ഫിലേക്ക് വിദേശ കറന്‍സി കടത്തിയെന്ന് സംശയം

നയതന്ത്ര ബാഗേജ് വഴി ഗള്‍ഫിലേക്ക് വിദേശ കറന്‍സി കടത്തിയെന്ന് സംശയം. യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാനെയും ഡ്രൈവറേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഗണ്‍മാന്‍ ജയഘേഷ്, ഡ്രൈവർ സിദ്ദിഖ് എന്നിവരെ കൊച്ചി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. നയതന്ത്ര ബാഗേജ് വഴി ഡോളർ കടത്തിയതിനെക്കുറിച്ച് ഇവർക്ക് അറിവുണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഡോളർ കടത്ത് കേസില്‍ ശിവശങ്കറിനേയും സ്വപ്നയേയും സരിതിനേയും കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. അന്ന് സ്വപ്ന പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോള്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാനെയും ഡ്രൈവറേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. മുമ്പും ഇവരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു.