LiveTV

Live

Kerala

പാട്ടും പാടി ജയിപ്പിക്കാന്‍ രമ്യ ഹരിദാസ്; വീല്‍ചെയറില്‍ പാലക്കാട് പ്രചാരണ തിരക്കില്‍

ശുചിമുറിയില്‍ തെന്നിവീണ് ഇടതുകാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയായിരുന്നു രമ്യ

പാട്ടും പാടി ജയിപ്പിക്കാന്‍ രമ്യ ഹരിദാസ്; വീല്‍ചെയറില്‍ പാലക്കാട് പ്രചാരണ തിരക്കില്‍

കാലൊടിഞ്ഞു കിടപ്പാണെങ്കിലും പാട്ടും പാടി വീല്‍ചെയറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കുകയാണ് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. പ്ലാസ്റ്ററിട്ട കാലുമായി വീല്‍ചെയറില്‍ യാത്ര ചെയ്താണ് രമ്യ ഹരിദാസ് പ്രചരണം നടത്തുന്നത്. ചൊവ്വാഴ്​ച മുതലാണ് രമ്യ ഹരിദാസ് പാലക്കാട് മണ്ഡലത്തിൽ പ്രചാരണത്തിന്​ ഇറങ്ങി തുടങ്ങിയത്.

ശുചിമുറിയില്‍ തെന്നിവീണ് ഇടതുകാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയായിരുന്നു രമ്യ. ഒരുദിവസമെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാനുള്ള ആഗ്രഹം രമ്യ ഹരിദാസ് നേരത്തെ പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചുള്ള ഘട്ടത്തിലാണ് പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രമ്യ ഹരിദാസ് പ്രചാരണങ്ങളില്‍ പങ്കെടുത്തത്.

കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് രമ്യഹരിദാസ് ആലത്തൂരിലേക്ക് എത്തിയതും എംപിയായതും.