LiveTV

Live

Kerala

കോഴിക്കോട് ഇ.ഡി ഉദ്യോഗസ്ഥരെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ തടഞ്ഞു

സി.ആര്‍.പി.എഫിന്റെ സംരക്ഷണയിൽ ഇ.ഡി ഉദ്യോഗസ്ഥർ തിരിച്ച് പോയി

കോഴിക്കോട് ഇ.ഡി ഉദ്യോഗസ്ഥരെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ തടഞ്ഞു

എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ കോഴിക്കോട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ തടഞ്ഞു. മീഞ്ചന്തയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. സി.ആര്‍.പി.എഫിന്റെ സംരക്ഷണയിൽ ഇ.ഡി ഉദ്യോഗസ്ഥർ തിരിച്ച് പോയി.

പോപ്പുലർ ഫ്രണ്ട് മുൻനിര നേതാക്കളുടെ വീടുകളിൽ സംസ്ഥാന വ്യാപകമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.