ബുറെവിയെ നേരിടാന്‍ പൊലീസും ഫയര്‍ഫോഴ്സും സജ്ജം
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും കോസ്റ്റൽ സ്റ്റേഷനുകൾക്കും ഡിജിപി ജാഗ്രതാനിർദേശം നൽകി.
ബുറെവി ചുഴലിക്കാറ്റ് നേരിടാൻ സജ്ജമായി അഗ്നിശമന സേനയും പൊലീസും. തിരുവനന്തപുരത്തെ പ്രശ്നസാധ്യതാ മേഖലകളിൽ ഫയർ ഫോഴ്സ് നിരീക്ഷണം തുടങ്ങി. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും കോസ്റ്റൽ സ്റ്റേഷനുകൾക്കും ഡിജിപി ജാഗ്രതാനിർദേശം നൽകി.
ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ വരാൻ സാധ്യതയുള്ള മേഖലകളിലാണ് അഗ്നിശമന സേന നിരീക്ഷണം ആരംഭിച്ചത്. തീരദേശ മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകി ആംബുലൻസ് അടക്കം സജ്ജീകരിച്ചു. മറ്റ് തെക്കൻ ജില്ലകളിലെ ഫയർ യൂണിറ്റുകൾക്കും അലർട്ട് നൽകി.
ഏത് അടിയന്തര സാഹചര്യം നേരിടാനും പൊലീസ് തയ്യാറെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പ്രത്യേക കണ്ട്രോൾ റൂം തുറക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. ജനങ്ങളെ ഒഴിപ്പിക്കാൻ പൊലീസ് വാഹനങ്ങൾ ഉപയോഗിക്കാമെന്നും ഡിജിപി വ്യക്തമാക്കി.