LiveTV

Live

Kerala

ഇത് അമ്മ മനസിന്‍റെ സുഖമുള്ള കാഴ്ച...

സെക്കന്‍റുകള്‍ മാത്രം നീണ്ട കാഴ്ചയാണ്. പക്ഷേ പ്രകൃതിയുടെ വികൃതികള്‍ ഈ കാഴ്ചയില്‍ കാണാം.

ഇത് അമ്മ മനസിന്‍റെ സുഖമുള്ള കാഴ്ച...

പക്ഷി നിരീക്ഷണമെന്നത് ഒരു വിനോദമാണ്. ആ വിനോദത്തിനിടയില്‍ അപൂര്‍വ്വമായി കിട്ടുന്ന ചില ചിത്രങ്ങളുണ്ട്. കാണുന്നവരില്‍ അത്ഭുതവും സന്തോഷവും നിറയ്ക്കുന്നത്. അതിലെല്ലാമുപരി പകര്‍ത്തിയവരുടെ മനസ്സില്‍ ആനന്ദം തുടിയ്ക്കുന്നത്. അങ്ങനെ ഒരു ഫോട്ടോ പകര്‍ത്താനായതിന്‍റെ സന്തോഷത്തിലാണ് കോഴിക്കോട് നൊച്ചാട് സ്വദേശികളായ പക്ഷി നിരീക്ഷകര്‍ ജിതേഷ് നൊച്ചാടും മുഹമ്മദ് ഹിരാഷും.

ചെങ്കുയില്‍ കുഞ്ഞിനുള്ള കാട്ടുപഴവുമായി എത്തിയ ഇയോറ പക്ഷി
ചെങ്കുയില്‍ കുഞ്ഞിനുള്ള കാട്ടുപഴവുമായി എത്തിയ ഇയോറ പക്ഷി
ജിതേഷ് നൊച്ചാട്, മുഹമ്മദ് ഹിറാഷ്

മരക്കൊമ്പിലിരുന്ന് കരയുന്ന ചെങ്കുയില്‍ അഥവാ Banded bay cuckoo പക്ഷിയുടെ കുഞ്ഞ്. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞിക്കിളിക്ക് ഭക്ഷണവുമായെത്തി ഒരു തള്ളപക്ഷി. അവിടെയായിരുന്നു കൌതുകം. വലിയ ചെങ്കുയില്‍ കുഞ്ഞിന് ഭക്ഷണവുമായെത്തിയത് അടയ്ക്കാകുരുവിയുടെ വലുപ്പമുള്ള ഇയോറ പക്ഷി. കാട്ടുപഴം ചുണ്ടുകള്‍ക്കുള്ളില്‍ കരുതി ചെങ്കുയിലിനടുത്തേക്ക്.

തന്നെക്കാള്‍ എത്രയോ വലുപ്പമുള്ള ചെങ്കുയിലിന്‍റെ വായിലേക്ക് തന്‍റെ തലമുഴുവന്‍ ഇട്ട് ഭക്ഷണം നല്കുന്ന ഇയോറ പക്ഷി
തന്നെക്കാള്‍ എത്രയോ വലുപ്പമുള്ള ചെങ്കുയിലിന്‍റെ വായിലേക്ക് തന്‍റെ തലമുഴുവന്‍ ഇട്ട് ഭക്ഷണം നല്കുന്ന ഇയോറ പക്ഷി
ജിതേഷ് നൊച്ചാട്, മുഹമ്മദ് ഹിറാഷ്

സെക്കന്‍റുകള്‍ മാത്രം നീണ്ട കാഴ്ചയാണ്. പക്ഷേ പ്രകൃതിയുടെ വികൃതികള്‍ ഈ കാഴ്ചയില്‍ കാണാം. മുട്ടിയിട്ട് എങ്ങോ പോയിമറഞ്ഞ തള്ളക്കുയിലിന്‍റെ അവസരവാദമല്ല . ഭക്ഷണത്തിനായി കരഞ്ഞ പക്ഷി കുഞ്ഞിനെ ഭേദമില്ലാതെ നോക്കുന്ന പോറ്റിവളര്‍ത്തുന്ന അമ്മമനസ്സിന്‍റെ കാഴ്ചയാണ്.

ചെങ്കുയിലിനെ നോക്കിയിരിക്കുന്ന ഇയോറ പക്ഷി
ചെങ്കുയിലിനെ നോക്കിയിരിക്കുന്ന ഇയോറ പക്ഷി
ജിതേഷ് നൊച്ചാട്, മുഹമ്മദ് ഹിറാഷ്
ചെങ്കുയില്‍ കുഞ്ഞിനുള്ള കാട്ടുപഴവുമായി എത്തിയ ഇയോറ പക്ഷി
ചെങ്കുയില്‍ കുഞ്ഞിനുള്ള കാട്ടുപഴവുമായി എത്തിയ ഇയോറ പക്ഷി
ജിതേഷ് നൊച്ചാട്, മുഹമ്മദ് ഹിറാഷ്
തന്നെക്കാള്‍ എത്രയോ വലുപ്പമുള്ള ചെങ്കുയിലിന്‍റെ വായിലേക്ക് തന്‍റെ തലമുഴുവന്‍ ഇട്ട് ഭക്ഷണം നല്കുന്ന ഇയോറ പക്ഷി
തന്നെക്കാള്‍ എത്രയോ വലുപ്പമുള്ള ചെങ്കുയിലിന്‍റെ വായിലേക്ക് തന്‍റെ തലമുഴുവന്‍ ഇട്ട് ഭക്ഷണം നല്കുന്ന ഇയോറ പക്ഷി
ജിതേഷ് നൊച്ചാട്, മുഹമ്മദ് ഹിറാഷ്
ചുണ്ടുകളിലൊളിപ്പിച്ച കാട്ടുപഴം ചെങ്കുയിലിന്‍റെ വായയിലേക്ക് നല്കുന്നു
ചുണ്ടുകളിലൊളിപ്പിച്ച കാട്ടുപഴം ചെങ്കുയിലിന്‍റെ വായയിലേക്ക് നല്കുന്നു
ജിതേഷ് നൊച്ചാട്, മുഹമ്മദ് ഹിറാഷ്

ചിത്രങ്ങള്‍ക്ക് കടപ്പാട്: ജിതേഷ് നൊച്ചാട്