തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംഘപരിവാറിന്റെ ലക്ഷ്യത്തിനായി സി.പി.എം മണ്ണൊരുക്കുന്നുവെന്ന് വെൽഫെയർ പാർട്ടി
സി.പി.എം വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം കുറ്റപ്പെടുത്തി
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംഘപരിവാറിന്റെ ലക്ഷ്യത്തിനായി സി.പി.എം മണ്ണൊരുക്കുന്നുവെന്ന് വെൽഫെയർ പാർട്ടി. സി.പി.എം വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം കുറ്റപ്പെടുത്തി. തെരെഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി സി.പി.എം മുസ്ലിം ഭീതി പരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എം മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂണാണ് വെൽഫയർ പാർട്ടിയെ ചൊടിപ്പിച്ചത്. ഒരു മത വിഭാഗത്തെ ഭീകരവൽക്കരിക്കാനാണ് ഇതുവഴി സി.പി.എം ശ്രമിച്ചതെന്നാണ് വെൽഫയർ പാർട്ടിയുടെ ആരോപണം. വെൽഫയർ പാർട്ടി രൂപീകരിച്ച നാൾ മുതൽ സി.പി.എം സഹകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അവസരവാദമാണ് സി.പി.എം നയം. പ്രാദേശിക തലത്തിൽ ചിലയിടങ്ങളിൽ യു.ഡി.എഫുമായി നീക്കുപോക്ക് ഉണ്ട്. പക്ഷേ ഒരു മുന്നണിയുടെയും ഭാഗമല്ലെന്നും വെൽഫയർ പാർട്ടി വ്യക്തമാക്കി.