LiveTV

Live

Kerala

യുദ്ധമുഖത്താണ്, മുല്ലപ്പള്ളിക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്ന് മുരളീധരന്‍

തെരഞ്ഞെടുപ്പിനുശേഷം എല്ലാം പറയാമെന്നും മുരളീധരന്‍

യുദ്ധമുഖത്താണ്, മുല്ലപ്പള്ളിക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്ന് മുരളീധരന്‍

കല്ലാമല വിഷയത്തിൽ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇപ്പോൾ മറുപടി പറയുന്നില്ലെന്ന് കെ മുരളീധരന്‍. ഇപ്പോൾ യുദ്ധമുഖത്താണ് നിൽക്കുന്നത്. അസ്ത്രങ്ങൾ എയ്യേണ്ടത് സ്വന്തം പക്ഷത്തേക്കല്ല, ശത്രുപക്ഷത്തേക്കാണ്. തെരഞ്ഞെടുപ്പിനുശേഷം എല്ലാം പറയാമെന്നും മുരളീധരന്‍ വ്യക്തമാക്കി.

യുഡിഎഫ് ധാരണ അനുസരിച്ച് ആർഎംപിക്ക് നൽകിയ സീറ്റിൽ മുല്ലപ്പള്ളി കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയതോടെയാണ് കല്ലാമലയില്‍ പ്രതിസന്ധി തുടങ്ങിയത്. അതോടെ യുഡിഎഫിന് കല്ലാമലയില്‍ രണ്ട് സ്ഥാനാർഥികളായി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കല്ലാമലയിൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന നിലപാടിൽ കെ മുരളീധരൻ ഉറച്ചുനിന്നു. യുഡിഎഫ് നേതൃത്വം ഇടപെട്ട് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചേക്കും.