LiveTV

Live

Kerala

തിയറി മാത്രം പഠിച്ച ആയുർവേദ ഡോക്ടർമാര്‍ക്ക് സർജനാണെന്ന രജിസ്ട്രേഷൻ നൽകരുതെന്ന് വൈദ്യമഹാസഭ

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വിയോജിപ്പുമായി വൈദ്യമഹാസഭ

തിയറി മാത്രം പഠിച്ച ആയുർവേദ ഡോക്ടർമാര്‍ക്ക് സർജനാണെന്ന രജിസ്ട്രേഷൻ നൽകരുതെന്ന് വൈദ്യമഹാസഭ

തിയറി മാത്രം പഠിച്ച ആയുർവേദ ഡോക്ടർമാർക്ക് സർജനാണെന്ന രജിസ്ട്രേഷൻ നൽകുന്നത് നിർത്തി വെയ്ക്കണമെന്ന് വൈദ്യമഹാസഭ. നിലവില്‍ ആയുർവേദ ഡോക്ടർമാർക്ക് ബി.എ.എം.എസ് എന്ന ബിരുദം പേരിനോട് ചേർക്കാൻ യാതൊരു അർഹതയുമില്ല. ആയുർവേദ കോളജുകളിൽ വെറും ഡിപ്ലോമ കോഴ്സ് മാത്രമാണ് നടത്തുന്നത്. അതിനാൽ കോഴ്സ് കഴിഞ്ഞിറങ്ങിയവർക്ക് ബി.എ.എം എന്ന ഡിപ്ലോമ രജിസ്ട്രേഷൻ മാത്രമേ നൽകാവൂ. ഇതിനായി ട്രിവാൻഡ്രം കൊച്ചിൻ മെഡിക്കൽ കൗണ്‍സിൽ നടപടി സ്വീകരിക്കണമെന്നും വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ പറയുന്നു.

തിയറി മാത്രം പഠിച്ച ആയുർവേദ ഡോക്ടർമാര്‍ക്ക് സർജനാണെന്ന രജിസ്ട്രേഷൻ നൽകരുതെന്ന് വൈദ്യമഹാസഭ

സര്‍ജറി നടത്തണമെങ്കില്‍ വര്‍ഷങ്ങളുടെ പരിശീലനം വേണം

ഒരു എം.ബി.ബി.എസ് ഡോക്ടര്‍, തന്‍റെ പഠനത്തിന്‍റെ ആദ്യവർഷങ്ങളിൽ പോസ്റ്റുമോർട്ടം ടേബിളിനരികെ മൃതശരീരം കീറി മുറിക്കുന്നത് കണ്ടുനിൽക്കുന്നു. പിന്നീട് ബി. ക്ലാസ് തിയേറ്ററിലും അതുകഴിഞ്ഞ് എ. ക്ലാസ് തിയേറ്ററിലും സര്‍ജറി നടക്കുമ്പോള്‍ സഹായിയായി നിൽക്കുന്നു. അവസാന വർഷം സർജറിയിലും പ്രസവം എടുക്കുന്നതിലും മുതിർന്ന ഡോക്ടർമാർക്കൊപ്പം ജോലിചെയ്യുന്നു. ഹൗസ് സർജനാകുന്നതോടെ രോഗിയെ പരിശോധിക്കുന്നതിലും മിക്കവാറും എല്ലാ ശസ്ത്രക്രിയകളിലും പി.ജിക്കാരോടൊപ്പം പങ്കെടുത്ത് പരിശീലനം നേടുന്നു. ഇവരാണ് യഥാർത്ഥ ഡോക്ടർമാർ. ഇക്കൂട്ടരെപ്പോലെയാണ് ആയുർവേദ ഡോക്ടർ എന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ തീരുമാനം.

തിയറി മാത്രം പഠിച്ച ആയുർവേദ ഡോക്ടർമാര്‍ക്ക് സർജനാണെന്ന രജിസ്ട്രേഷൻ നൽകരുതെന്ന് വൈദ്യമഹാസഭ

ആയുർവേദാചാര്യ ഡിപ്ലോമ കോഴ്സ് കഴിഞ്ഞാല്‍ ആയുര്‍വേദ സര്‍ജനാകില്ല

സ്പെഷ്യലൈസ്ഡ് ആയുർവേദ ഡോക്ടർമാരിൽ ഇ.എൻ.ടി.ക്കാർക്കും ദന്ത ഡോക്ടർമാർക്കും പൈൽസ്, മൂത്രക്കല്ല്, ഹെർണിയ, വെരിക്കോസ് വെയിൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 34 ശസ്ത്രക്രിയ പഠിപ്പിക്കാൻ സെൻട്രൽ മെഡിക്കൽ കൗണ്‍സിൽ നടപ്പാക്കിയ നിയമഭേദഗതിയെ വൈദ്യമഹാസഭ സ്വാഗതം ചെയ്യുന്നു. പക്ഷേ, ആയുർവേദ ഡോക്ടർ യഥാർത്ഥത്തിൽ സര്‍ജറി ഡോക്ടര്‍മാരല്ല. തിയറികള്‍ മാത്രം പഠിപ്പിക്കുന്ന ആയുർവേദാചാര്യ ഡിപ്ലോമ കോഴ്സ് കഴിഞ്ഞിറങ്ങുന്നവർ മാത്രമാണ്.

ആയുർവേദ കോളജിൽ അനാട്ടമിയും ഫിസിയോളജിയും പഠിപ്പിക്കുന്നത്, മനുഷ്യശരീരം ജീവനോടെ കീറുന്നത് കണ്ടിട്ടില്ലാത്ത, ഒരു പോസ്റ്റുമോർട്ടം പോലും നേരിൽ കാണാത്ത, ഈ കോഴ്സ് കഴിഞ്ഞിറങ്ങിയവരായ ആയുർവേദ ഡോക്ടർമാരാണ്. അതിങ്ങനെ തുടര്‍ന്നുവരികയാണ്. 'മുറി ഡോക്ടർമാർ' നൽകുന്ന പരിശീലനത്തിലൂടെ അവരേക്കാൾ മോശമായ 'മുറി ഡോക്ടർമാർ' ചികിത്സാ രംഗത്തെത്തിക്കൊണ്ടിരിക്കുന്നു. അനാട്ടമിയോ ഫിസിയോളജിയോ പരിശീലനം സിദ്ധിച്ചവരിൽ നിന്നു പഠിക്കാതെ, കഷായമോ കുഴമ്പോ ഉണ്ടാക്കാൻ അറിയാതെ, പരീക്ഷയിൽ വിജയിച്ച സർട്ടിഫിക്കറ്റ് കൈയിൽ കിട്ടുന്നവര്‍ മാത്രമാകുകയാണ് ഈ രംഗത്തെ ബിരുദധാരികള്‍.

ഡിഗ്രിക്ക് ശസ്ത്രക്രിയ പഠിക്കാത്തവരും ഒരു പോസ്റ്റ്മോർട്ടം പോലും നേരിൽ കാണാത്തവരുമായ ആയുർവേദാചാര്യ ഡിപ്ലോമ പഠിച്ചവർക്ക് ബി.എ.എം.എസ് എന്ന് സർജറി ബിരുദ സർട്ടിഫിക്കറ്റ് ലഭിച്ചതുകൊണ്ടു മാത്രം ഡിഗ്രി സർജനാകുന്നില്ല. ഡിഗ്രിക്ക് സർജറിയോ അനാട്ടമിയോ പഠിക്കാത്ത ഇക്കൂട്ടർക്ക് എങ്ങനെ പി.ജി ക്ലാസ് നൽകാൻ കഴിയുമെന്നു മനസിലാകുന്നില്ലെന്നും വൈദ്യമഹാസഭയുടെ ജനറൽ കൺവീനർ ടി. ശ്രീനിവാസൻ വടകര പറയുന്നു.

തിയറി മാത്രം പഠിച്ച ആയുർവേദ ഡോക്ടർമാര്‍ക്ക് സർജനാണെന്ന രജിസ്ട്രേഷൻ നൽകരുതെന്ന് വൈദ്യമഹാസഭ

പുതിയ ശമ്പള സ്കെയിൽ പ്രകാരം ഡിപ്ലോമക്കാരായ ആയുർവേദ കോളജ് അധ്യാപകർക്ക് മാസം ഒന്നര മുതൽ മൂന്നുലക്ഷംവരെയാണ് ശമ്പളം. ആയുർവേദാചാര്യ ഡിപ്ലോമ കോഴ്സ് പരീക്ഷയെഴുതി ജയിച്ചശേഷം സർജനാണെന്ന സർട്ടിഫിക്കറ്റുമായെത്തി, ട്രിവാൻഡ്രം കൊച്ചിൻ മെഡിക്കൽ കൗണ്‍സിലിൽ രജിസ്റ്റർ ചെയ്ത് എം.ബി.ബി.എസ് ഡോക്ടറെപ്പോലെയാണ് തങ്ങളും എന്ന് ആയുർവേദ ഡോക്ടർമാർ രോഗികളെ സത്യത്തില്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. നിലവിലെ സർക്കാർ സംവിധാനങ്ങളെല്ലാംകൂടി ഫലത്തില്‍ ജനങ്ങളെ അബദ്ധത്തിൽ ചാടിക്കുകയാണ്.

സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആയുഷ് സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ സർവകലാശാല മേധാവികൾ എന്നിവരും ട്രിവാൻഡ്രം കൊച്ചിൻ മെഡിക്കൽ കൗണ്‍സിലും കേരളത്തിലെ മൂന്നുകോടി നാല്‍പതുലക്ഷം ജനങ്ങളെ വഞ്ചിക്കുന്നതിന് കൂട്ടുനിൽക്കുകയാണ്. ഇല്ലാത്ത യോഗ്യത ഉണ്ടെന്ന രീതിയിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, തെറ്റായ ചികിത്സാ രീതിയിലേക്കു പോകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തെറ്റിദ്ധരിപ്പിക്കപ്പെട്ട് ചികിത്സ തേടിയെത്തുന്നവർക്ക് ധനനഷ്ടം ഉണ്ടാകുന്നു. രോഗം തിരിച്ചറിയാൻ കഴിയാതെ തെറ്റായ ചികിത്സ നൽകുന്നതിലൂടെ ആരോഗ്യം നശിക്കാനിടയാകുന്നുവെന്നു വൈദ്യമഹാസഭ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.

തിയറി മാത്രം പഠിച്ച ആയുർവേദ ഡോക്ടർമാര്‍ക്ക് സർജനാണെന്ന രജിസ്ട്രേഷൻ നൽകരുതെന്ന് വൈദ്യമഹാസഭ

ട്രിവാൻഡ്രം കൊച്ചിൻ മെഡിക്കൽ കൗണ്‍സിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 23000ത്തിലധികം ആയുര്‍വേദ സര്‍ജന്മാര്‍

കേരളത്തിന് അകത്തും പുറത്തും നിന്നു ആയുർവേദ ഡിപ്ലോമ കോഴ്സ് കഴിഞ്ഞ 23000 ത്തിലധികം പേരെ സർജറി പഠിച്ച ആയുർവേദ ഡോക്ടർമാർ എന്ന നിലയിലാണ് ട്രിവാൻഡ്രം കൊച്ചിൻ മെഡിക്കൽ കൗണ്‍സിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പക്ഷേ, 23000 പേരിൽ ഒരാൾ പോലും സർജറി പരിശീലിച്ചിട്ടില്ല. സർജറിയോ പോസ്റ്റ്മോർട്ടം ചെയ്യുന്നതോ നേരിൽ കണ്ടിട്ടില്ല. ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ഡയറക്ടറും അസിസ്റ്റന്‍റ് ഡയറക്ടറും ആയുർവേദ കോളജുകളിലെ പ്രിൻസിപ്പൽമാരും പ്രൊഫസർമാരും ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറും, ആരും തന്നെ സര്‍ജറി നേരിട്ട് കണ്ടിട്ടില്ല. അങ്ങനെയുള്ള ആയുര്‍വേദ ഡോക്ടർമാർക്ക് സർജനാണെന്ന നെയിം ബോർഡ് വയ്ക്കാൻ അനുമതി നൽകുന്നത് തികച്ചും വഞ്ചനയാണെന്നും വൈദ്യമഹാസഭ പറയുന്നു.

ബി.എ.എം.എസുകാർക്ക് അനാട്ടമിയും ഫിസിയോളജിയും സർജറിയും പഠിപ്പിക്കാൻ കേരളത്തിലെ എല്ലാ അലോപ്പതി ആശുപത്രികളിലും അവസരമൊരുക്കണമെന്നും യോഗ്യത നേടുന്നതുവർക്ക് മാത്രമേ ആയുര്‍വേദ സര്‍ജറി ഡോക്ടര്‍ ആകാനുള്ള സർട്ടിഫിക്കറ്റ് നൽകാവൂ എന്നുമാണ് വൈദ്യമഹാസഭ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.

തിയറി മാത്രം പഠിച്ച ആയുർവേദ ഡോക്ടർമാര്‍ക്ക് സർജനാണെന്ന രജിസ്ട്രേഷൻ നൽകരുതെന്ന് വൈദ്യമഹാസഭ

ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എഡ്യുക്കേഷന്‍) റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറിയും ഉള്‍പ്പെടുത്തുന്നത്. ഈ മാസം 19നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ജനറൽ സർജറി ഉൾപ്പെടെ 34 ശസ്ത്രക്രിയകൾ നടത്താനാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.