LiveTV

Live

Kerala

കെ.എസ്.എഫ്.ഇയിൽ മിന്നല്‍ റെയ്ഡ് നടന്നത് രഹസ്യ പരിശോധനക്ക് ശേഷം

റെയ്ഡിനായി വിജിലൻസ് ആസ്ഥാനത്തുനിന്ന് പുറപ്പെടുവിച്ച കത്തിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

കെ.എസ്.എഫ്.ഇയിൽ മിന്നല്‍ റെയ്ഡ് നടന്നത് രഹസ്യ പരിശോധനക്ക് ശേഷം

കെ.എസ്.എഫ്.ഇയിൽ വിജിലൻസ് റെയ്ഡ് നടന്നത് രഹസ്യ പരിശോധനക്ക് ശേഷം. റെയ്ഡ് നടത്തുന്നതിന് ഉദ്യോഗസ്ഥർക്ക് കൈമാറിയ കത്തിലാണ് പരാമർശം. നവംബർ പത്തിന് രഹസ്യ പരിശോധന നടന്നതായും കെ.എസ്.എഫ്.ഇയിൽ 5 ക്രമക്കേടുകൾ ബോധ്യപ്പെട്ടതായും കത്തിൽ പരാമർശമുണ്ട്.

എല്ലാ ജില്ലാ യൂണിറ്റുകളും സ്‍പെഷ്യൽ യൂണിറ്റുകളും ഒരു ബ്രാഞ്ചിലെങ്കിലും പരിശോധന നടത്താൻ നിർദേശം ഉണ്ടായിരുന്നു. റെയ്ഡിനായി വിജിലൻസ് ആസ്ഥാനത്തുനിന്ന് പുറപ്പെടുവിച്ച കത്തിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

കത്തിൽ ചൂണ്ടിക്കാണിക്കുന്ന ക്രമക്കേടുകൾ

  • ബ്രാഞ്ച് മാനേജർമാർ പണം വകമാറ്റി ചെലവഴിക്കുന്നതു വഴി സർക്കാരിന് ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തുന്നു

  • ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചിറ്റാളൻമാർ നറുക്കുകൾ കൈവശം വെക്കുന്നു

  • ചില ചിറ്റാളൻമാർ കള്ളപ്പണം വെളുപ്പിക്കുന്നതായും രഹസ്യവിവരമുണ്ടെന്നും വിജിലൻസ്

  • ബ്രാഞ്ച് മാനേജർമാർ വ്യാജപ്പേരിൽ ചിട്ടി ആരംഭിക്കുന്നതായും ഇതുവഴി

  • കെ.എസ്.എഫ്.ഇക്ക് വൻ സാമ്പത്തിക നഷ്‍ടം സംഭവിക്കുന്നതായും കത്തിൽ പറയുന്നു

കെ.എസ്.എഫ്.ഇയിൽ മിന്നല്‍ റെയ്ഡ് നടന്നത് രഹസ്യ പരിശോധനക്ക് ശേഷം
Arun KB
കെ.എസ്.എഫ്.ഇയിൽ മിന്നല്‍ റെയ്ഡ് നടന്നത് രഹസ്യ പരിശോധനക്ക് ശേഷം
Arun KB

മിന്നല്‍ പരിശോധന നടത്തേണ്ടുന്ന കെ.എസ്.എഫ്.ഇ ബ്രാഞ്ച് ഓഫീസുകളെ സംബന്ധിച്ച് എല്ലാ യൂണിറ്റുകളും രഹസ്യാന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നും അതിന് ശേഷം ക്രമക്കേടുകള്‍ നടക്കുന്ന ബ്രാഞ്ചുകളില്‍ മിന്നല്‍ പരിശോധന നടത്തണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മിന്നല്‍ പരിശോധന നടത്തി മുപ്പത് ദിവസത്തിനകം പരിശോധന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറേറ്റിലേക്ക് അയയ്ക്കണമെന്നും കത്തില്‍ പറഞ്ഞിരിക്കുന്നു.