LiveTV

Live

Kerala

മുകളിൽ ആകാശവും താഴെ ഭൂമിയുമല്ല മന്ത്രിമാരുടെ അതിർത്തികൾ: വി.ഡി സതീശന്‍ എം.എല്‍.എ

തോമസ് ഐസക്കിനെതിരെ കേസെടുക്കണം എന്നു പറഞ്ഞ മുന്‍ നിലപാട് ആവര്‍ത്തിക്കുന്നുവെന്നും വി.ഡി സതീശന്‍‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുകളിൽ ആകാശവും താഴെ ഭൂമിയുമല്ല മന്ത്രിമാരുടെ അതിർത്തികൾ: വി.ഡി സതീശന്‍ എം.എല്‍.എ

ധനകാര്യ മന്ത്രി തോമസ് ഐസകിന്‍റെ പരാമര്‍ശത്തിനെതിരെ വി.ഡി സതീശന്‍ എം.എല്‍.എ രംഗത്ത്. ചട്ടപ്രകാരമല്ലാതെ വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡിനുവന്നാൽ ശാഖകളിൽ കയറ്റരുതെന്ന് കെ.എസ്.എഫ്.ഇ.ക്ക്‌ ധനമന്ത്രി ഡോ. തോമസ് ഐസക് നിർദേശം നൽകിയിരുന്നു, പ്രത്യാഘാതങ്ങളുണ്ടായാല്‍ താന്‍ നോക്കിക്കൊള്ളാമെന്നും ധനകാര്യ മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് വി.ഡി സതീശന്‍ എം.എല്‍.എയുടെ വിമര്‍ശനം.

വിജിലൻസ് എന്നത് അഴിമതി തടയാനുള്ള പൊലീസ് ഏജൻസിയാണെന്നും, വിജിലൻസിനെ തടയണം എന്ന് പറഞ്ഞാൽ ഒരു കുറ്റകൃത്യം നടന്ന സ്ഥലത്ത് പൊലീസ് പ്രവേശിക്കുന്നത് തടയണം എന്ന് പറയുന്നതിന് തുല്യമാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്നതും അതിന് ആഹ്വാനം ചെയ്യുന്നതും ഐ.പി.സി 353-ാം വകുപ്പനുസരിച്ച് ശിക്ഷാർഹമാണ്, ഐസക്കിനെതിരെ കേസെടുക്കണം എന്നു പറഞ്ഞ മുന്‍ നിലപാട് ആവര്‍ത്തിക്കുന്നു. വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

facebook.com/VDSatheeshanParavur/posts/3661785030547102

വി.ഡി സതീശന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കെ എസ് എഫ് ഇ യുടെ ബ്രാഞ്ചുകളിൽ വിജിലൻസിനെ കയറ്റരുതെന്നും, അതിന്റെ പേരിൽ എന്ത് വന്നാലും താൻ നോക്കിക്കൊള്ളാമെന്നും ധനകാര്യ മന്ത്രി തോമസ് ഐസക്ക്. വിജിലൻസ് എന്നത് അഴിമതി തടയാനുള്ള പോലീസ് ഏജൻസിയാണ്. വിജിലൻസിനെ തടയണം എന്ന് പറഞ്ഞാൽ ഒരു കുറ്റകൃത്യം നടന്ന സ്ഥലത്ത് പോലീസ് പ്രവേശിക്കുന്നത് തടയുന്നതിന് തുല്യമാണ്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്നതും അതിന് ആഹ്വാനം ചെയ്യുന്നതും ഇന്ത്യൻ പീനൽ കോഡിലെ 353-ാം വകുപ്പനുസരിച്ച് ശിക്ഷാർഹമാണ്. ഐസക്കിനെതിരെ കേസെടുക്കണം. ഞാൻ നേരത്തെ പറഞ്ഞത് ആവർത്തിക്കുന്നു.

മുകളിൽ ആകാശവും താഴെ ഭൂമിയുമല്ല മന്ത്രിമാരുടെ അതിർത്തികൾ. അവർ ഭരണഘടനയുടെയും നിയമങ്ങളുടെയും ചട്ടക്കൂടുകളിൽ നിന്ന് പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്.