LiveTV

Live

Kerala

പരിധിയിൽ കൂടുതൽ നിക്ഷേപം സ്വീകരിക്കാറിലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

മീഡിയവൺ സ്‌പെഷ്യൽ എഡിഷനിലായിരുന്നു പീലിപ്പോസ് തോമസിന്റെ പ്രതികരണം.

പരിധിയിൽ കൂടുതൽ നിക്ഷേപം സ്വീകരിക്കാറിലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ അപാകതയുണ്ടെന്ന് ആവർത്തിച്ച് ചെയർമാൻ പീലിപ്പോസ് തോമസ്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയെങ്കിലും റെയ്ഡ് അറിയിക്കേണ്ടതായിരുന്നു. പരിധിയിൽ കൂടുതൽ നിക്ഷേപം കെഎസ്എഫ്ഇ വാങ്ങാറില്ലെന്നും ചെയർമാൻ വ്യക്തമാക്കി.

മീഡിയവൺ സ്‌പെഷ്യൽ എഡിഷനിലായിരുന്നു പീലിപ്പോസ് തോമസിന്റെ പ്രതികരണം. റെയ്ഡിനെ കുറിച്ചോ റെയ്ഡിന് ശേഷമുള്ള കണ്ടത്തലോ വിജിലൻസ് ഇതുവരെ പങ്കുവെച്ചിട്ടില്ല. കെഎസ്‌എഫ്ഇ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയെങ്കിലും വിവരങ്ങൾ അറിയിക്കേണ്ടതായിരുന്നു. ഇതിൽ വിജിലൻസിന് അപാകത സംഭവിച്ചുവെന്നാണ് കെഎസ്എഫ്ഇ ചെയർമാന്റെ വിമർശനം.

പരസ്യങ്ങൾ നൽകിയതിലും ഉദ്യോഗസ്ഥരുടെ വിദേശ യാത്രകളിലും ഉയർന്ന ആരോപണവും ചെയർമാൻ തള്ളി. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമായി മത്സരിക്കുമ്പോൾ ഇത്തരം നടപടികൾ ആവശ്യമാണെന്നാണ് വിശദീകരണം.