LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്; 6055 പേര്‍ക്ക് രോഗമുക്തി

34,689 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.കോവിഡ് ബാധിതരില്‍ 2880 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്; 6055 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. 34,689 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 6055 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡ് ബാധിച്ച് ഇന്ന് 21 പേര്‍ മരിച്ചു. കോവിഡ് ബാധിതരില്‍ 2880 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോ​ഗബാധയേറ്റ 33 പേർ ആരോ​ഗ്യ പ്രവർത്തകരാണ്. 405 കേസുകളുടെ ഉറവിടം വ്യക്തമല്ല. ഇടുക്കി, വയനാട് ജില്ലകളില്‍ രോഗികള്‍ കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.