LiveTV

Live

Kerala

ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ഇ.ഡി പരിശോധന

വടകരയിലെ ഊരാളുങ്കൽ ആസ്ഥാനത്താണ് പരിശോധന

ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ഇ.ഡി പരിശോധന

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയിൽ എന്‍ഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. വടകരയിലെ ഊരാളുങ്കൽ ആസ്ഥാനത്താണ് പരിശോധന നടന്നത്. രാ​വി​ലെ ഒ​മ്പ​തി​ന് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം.​ര​വീ​ന്ദ്ര​ന് ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് ഇ​ഡി എ​ത്തി​യ​തെ​ന്നും റെ​യ്ഡ് ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.