LiveTV

Live

Kerala

പള്ളികൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരണം: യാക്കോബായ സഭ

സമവായ ചർച്ചകളിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം പിൻമാറിയതിനെ തുടർന്നാണ് നിലപാട് കടുപ്പിച്ച് യാക്കോബായ വിഭാഗം പ്രത്യക്ഷ സമരം ആരംഭിച്ചത്.

പള്ളികൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരണം: യാക്കോബായ സഭ

പള്ളികൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആവർത്തിച്ച് യാക്കോബായ സഭ. പള്ളി പിടിച്ചെടുക്കുന്നതിനെതിരെ സഭയുടെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കമായി. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സഭാനേതൃത്വം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന സമവായ ചർച്ചകളിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം പിൻമാറിയതിനെ തുടർന്നാണ് നിലപാട് കടുപ്പിച്ച് യാക്കോബായ വിഭാഗം പ്രത്യക്ഷ സമരം ആരംഭിച്ചത്. സഹന സമരത്തിന്‍റെ ഭാഗമായാണ് യാക്കോബായ സഭ നഷ്ടപ്പെട്ട 52 പള്ളികൾക്ക് മുൻപിൻ ഇന്ന് റിലേ സത്യഗ്രഹ സമരത്തിന് തുടക്കം കുറിച്ചത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളികൾക്ക് മുൻപിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പള്ളികൾ ഏറ്റെടുക്കുന്നതിനെതിരെ ഓർഡിനൻസ് കൊണ്ടുവരണമെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് സർക്കാറിനോട് ആവശ്യപ്പെട്ടു. മുളന്തുരുത്തി പള്ളിയിൽ സമരത്തിന് നേതൃത്വം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്ന അദ്ദേഹം ഗുണപരമായ ശ്രമം ഉണ്ടായില്ലെങ്കിൽ മറ്റ് വഴികൾ തേടുമെന്നും വ്യക്തമാക്കി.

പള്ളികൾക്ക് മുന്നിലെ സമരത്തോടൊപ്പം പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റ് പടിക്കലും കലക്ട്രേറ്റുകൾക്ക് മുന്നിലും സമരം ആരംഭിക്കാൻ സഭാനേതൃത്വം തീരുമാനിച്ചിട്ടുണ്ട്.