LiveTV

Live

Kerala

'ദൈവത്തിന്‍റെ കൈ' സ്വര്‍ണത്തില്‍; പ്രതിമ നിര്‍മിക്കാനൊരുങ്ങി ബോബി ചെമ്മണൂര്‍

അഞ്ചരയടി ഉയരം വരുന്ന മറഡോണയുടെ കൈയ്യില്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന ബോളില്‍ 'നന്ദി' എന്ന് സ്പാനിഷ് ഭാഷയില്‍ മുദ്രണം ചെയ്യും

'ദൈവത്തിന്‍റെ കൈ' സ്വര്‍ണത്തില്‍; പ്രതിമ നിര്‍മിക്കാനൊരുങ്ങി ബോബി ചെമ്മണൂര്‍

'ദൈവത്തിന്‍റെ കൈ' എന്നറിയപ്പെടുന്ന ഗോള്‍ അടിക്കുന്ന മറഡോണയുടെ പൂര്‍ണകായ പ്രതിമ സ്വര്‍ണത്തില്‍ തീര്‍ക്കുമെന്ന് ഡോ. ബോബി ചെമ്മണൂര്‍. 'അവസാനമായി കണ്ടപ്പോള്‍ മറഡോണക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത അദ്ദേഹത്തിന്‍റെ ചെറിയൊരു ശില്‍പ്പം സമ്മാനിച്ചിരുന്നു. ആ സമയത്ത് മറഡോണ ചോദിച്ചു, തന്‍റെ ദൈവത്തിന്‍റെ ഗോള്‍ ശില്‍പ്പമാക്കാമോ എന്ന്. എന്നാല്‍, കോടിക്കണക്കിനു രൂപ വില വരുന്നതു കൊണ്ട് അന്ന് അതിനു മറുപടി ഒന്നും കൊടുത്തില്ല. ഒരു തമാശ രൂപത്തില്‍ വിട്ടു. എന്നാല്‍, അദ്ദേഹം മരണപ്പെട്ടപ്പോള്‍ ആ ഒരു ആഗ്രഹം നിറവേറ്റണമെന്നു എനിക്ക് തോന്നുന്നു. ആത്മാവ് എന്നൊന്നുണ്ടെങ്കില്‍ മറഡോണയുടെ ആത്മാവ് തീര്‍ച്ചയായും ഈ ശില്‍പ്പം കണ്ട് സന്തോഷിക്കും എന്ന് എനിക്ക് പൂര്‍ണ ബോധ്യമുണ്ട്'; ബോബി ചെമ്മണൂര്‍ പറഞ്ഞു.

അഞ്ചരയടി ഉയരം വരുന്ന മറഡോണയുടെ കൈയ്യില്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന ബോളില്‍ 'നന്ദി' എന്ന് സ്പാനിഷ് ഭാഷയില്‍ മുദ്രണം ചെയ്യും. തന്‍റെ ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മറഡോണയുടെ സ്വര്‍ണ ശില്‍പം പൂര്‍ത്തീകരിച്ച് ഇന്ത്യയിലെ ഏതെങ്കിലും പ്രശസ്തമായ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് തീരുമാനമെന്ന് ബോബി ചെമ്മണൂര്‍ അറിയിച്ചു.

'ദൈവത്തിന്‍റെ കൈ' സ്വര്‍ണത്തില്‍; പ്രതിമ നിര്‍മിക്കാനൊരുങ്ങി ബോബി ചെമ്മണൂര്‍

1986​ ​മെ​ക്സി​ക്കോ​ ​ലോ​ക​ക​പ്പി​ന്റെ​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ആദ്യ ഗോളാണ് 'ദൈവത്തിന്‍റെ ഗോള്‍' എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടത്. ഇ​രു​​ ​രാ​ജ്യ​ങ്ങ​ളും​ ​ത​മ്മി​ൽ​ ​ന​ട​ന്ന​ ​ഫാ​ക്‌​ലാ​ൻ​ഡ് ​യു​ദ്ധ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ലത്തില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ 2​-1​ന് തോല്‍പ്പിച്ച് അര്‍ജന്റീന ചാമ്പ്യന്മാരായി. മ​ത്സ​ര​ത്തി​ലെ​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ രണ്ടുഗോളുകളും​ ​നേ​ടി​യ​ത് ​മറഡോണയാണ്. ഇംഗ്ലണ്ടിന്‍റെ ഗോളി പീറ്റര്‍ ഷില്‍ട്ടനെതിരെ ഉ​യ​ർ​ന്നു​ചാ​ടി​ ​ഹെ​ഡ് ​ചെ​യ്യാ​നു​ള്ള​ ​ശ്ര​മ​ത്തി​നി​ടെ​ ​ഡീ​ഗോ​ ​കൈ​കൊ​ണ്ട് ​ത​ട്ടി​ ​പ​ന്ത് ​വ​ല​യി​ൽ​ ​ക​യ​റ്റു​ക​യാ​യി​രു​ന്നു. 1986 ലോകകപ്പില്‍ പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച് മറഡോണയുടെ ചിറകില്‍ അര്‍ജന്‍റീന ലോകചാമ്പ്യന്മാരാവുകയും ചെയ്തു.