വെൽഫയർ പാർട്ടി സ്ഥാനാർത്ഥിയുടെ പോസ്റ്റർ വ്യാപകമായി നശിപ്പിച്ചതായി പരാതി
തിരുവനന്തപുരം നഗരസഭ കമലേശ്വരം വാർഡിലാണ് സംഭവം. കമലേശ്വരം വാർഡ് വെൽഫയർ പാർട്ടി സ്ഥാനാർത്ഥി അനീഷയുടെ പോസ്റ്ററുകളാണ് നശിപ്പിക്കപ്പെട്ടത്
വെൽഫയർ പാർട്ടി സ്ഥാനാർത്ഥിയുടെ പോസ്റ്റർ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. തിരുവനന്തപുരം നഗരസഭ കമലേശ്വരം വാർഡിലാണ് സംഭവം. കമലേശ്വരം വാർഡ് വെൽഫയർ പാർട്ടി സ്ഥാനാർത്ഥി അനീഷയുടെ പോസ്റ്ററുകളാണ് നശിപ്പിക്കപ്പെട്ടത്. തുടർന്ന് ആര്യങ്കുഴി, ഗംഗാനഗർ, അമ്മച്ചിമുക്ക് എന്നിവിടങ്ങളിൽ വീണ്ടും പോസ്റ്ററൊട്ടിച്ചു. കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും, പോലീസിനും വെൽഫയർപാർട്ടി പരാതി നൽകി.