LiveTV

Live

Kerala

ആദ്യം റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ജോലി കൊടുക്കൂ, എന്നിട്ട് വോട്ട് ചോദിക്കൂ: ശൂരനാട് രാജശേഖരന്‍

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോലി കൊടുക്കാത്ത നിലപാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ശൂരനാട് രാജേഖരന്‍.

ആദ്യം റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ജോലി കൊടുക്കൂ, എന്നിട്ട് വോട്ട് ചോദിക്കൂ: ശൂരനാട് രാജശേഖരന്‍

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോലി കൊടുക്കാത്ത നിലപാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ശൂരനാട് രാജേഖരന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇടതുമുന്നണി യുവജനങ്ങൾക്ക് വാഗ്ദാനം ചെയ്ത ജോലി എവിടെയെന്നും ശൂരനാട് രാജശേഖരന്‍ ചോദിച്ചു.

2016 നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ഉയര്‍ത്തിയ '25 ലക്ഷം പേർക്ക് തൊഴിൽ' എന്ന മുദ്രാവാക്യം ചൂണ്ടിക്കാട്ടിയാണ് ശൂരനാട് രാജശേഖരന്‍ വിമര്‍ശനം ഉയര്‍ത്തിയത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്ന 'പത്ത് ലക്ഷം പേർക്ക് തൊഴില്‍' എന്നതും കബളിപ്പിക്കലാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പറഞ്ഞു. 'ആദ്യം റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ജോലി കൊടുക്കൂ, എന്നിട്ട് ഇടതുപക്ഷം വോട്ട് ചോദിക്കൂ' തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശൂരനാട് രാജശേഖരന്‍റെ വിമര്‍ശനം.

പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നു പോലും അർഹമായ നീയമനം ലഭിക്കാത്ത യുവജനങ്ങളുടെ രോഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു...

Posted by Dr SooranadRajasekharan on Thursday, November 26, 2020

ശൂരനാട് രാജശേഖരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നു പോലും അർഹമായ നിയമനം ലഭിക്കാത്ത യുവജനങ്ങളുടെ രോഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വൻ പരാജയത്തിന് വഴിവെയ്ക്കും . യുവജനങ്ങൾക്ക് ഇടതു മുന്നണി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ജോലി എവിടെ?

. 1. 2016ലെ നീയമസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ ഒന്നാമത്തെ ഇനം " 25 ലക്ഷം പേർക്ക് തൊഴിൽ ".

2 .ഡിസംബർ 8 മുതൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ അഞ്ചാമത്തെ ഇനം " പത്ത് ലക്ഷം പേർക്ക് തൊഴിൽ '. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എല്ലാം കബളിപ്പിക്കൽ മാത്രമായിരുന്നു .ആദ്യം റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് ജോലി കൊടുക്കു, എന്നിട്ട് വോട്ട് ചോദിക്കൂ.