LiveTV

Live

Kerala

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ പഞ്ഞി വെച്ച് തുന്നിക്കെട്ടി; പരാതിയുമായി യുവതി

ഇതോടെ ആന്തരിക അവയങ്ങളിൽ പഴുപ്പും നീരുമായ യുവതിയെ എസ് എ ടി ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ പഞ്ഞി വെച്ച് തുന്നിക്കെട്ടി; പരാതിയുമായി യുവതി

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഗുരുതര വീഴ്ച. ശസ്ത്രക്രിയക്കിടെ വലിയതുറ സ്വദേശി അൽഫിനയുടെ വയറ്റിൽ പഞ്ഞിവെച്ച് തുന്നി കെട്ടി. ഇതോടെ ആന്തരിക അവയങ്ങളിൽ പഴുപ്പും നീരുമായ യുവതിയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവത്തിൽ ഡി.എം.ഒ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി.

കഴിഞ്ഞ സെപ്തംബര്‍ നാലിനാണ് 22 വയസുകാരിയായ അൽഫീനയുടെ സിസേറിയൻ തൈക്കാട് ആശുപത്രിയിൽ നടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം വേദന തുടർന്നപ്പോൾ വീണ്ടും ആശുപത്രിയിൽ എത്തി പരിശോധിച്ചു എന്നാൽ പ്രശ്നങ്ങളില്ലെന്നാണ് ലഭിച്ച മറുപടി , തുടർന്ന് താലൂക്ക് ആശുപത്രിയിൽ പോയി സിടി സ്കാന്‍ നടത്തിയപ്പോഴാണ് വയറ്റിൽ പഞ്ഞി കെട്ടുള്ളത് കണ്ടെത്തിയത് . തുടർന്ന് എസ്.എ.ടിയിൽ എത്തി വീണ്ടും രണ്ട് ശസ്ത്രക്രിയ നടത്തി, കീ ഹോളിലൂടെ പഞ്ഞികെട്ട് പുറത്ത് എടുക്കാൻ കഴിയാതിരുന്നതിനാൽ വയർ കീറി പഞ്ഞി നീക്കം ചെയ്തു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറിൽ നിന്നും നഴ്സുമാരിൽ നിന്നും വിശദീകരണം തേടുമെന്ന് തൈക്കാട് ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജെയിംസ് മീഡിയവണിനോട് പറഞ്ഞു.