LiveTV

Live

Kerala

കേന്ദ്ര ഏജന്‍സികള്‍ മോദിയുടെ കര്‍സേവകര്‍: വിജയരാഘവന്‍

സിഎജി ഭരണഘടനാ ലംഘനം നടത്തിയെന്നും വിജയരാഘവൻ

കേന്ദ്ര ഏജന്‍സികള്‍ മോദിയുടെ കര്‍സേവകര്‍:  വിജയരാഘവന്‍

അന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന്‍റെ കർസേവകരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇ.ഡിയും സിബിഐയും എല്ലാം മോദിയുടെ കർസേവകരാണ്. സിഎജി ഭരണഘടനാ ലംഘനം നടത്തിയെന്നും വിജയരാഘവൻ ആരോപിച്ചു.

കേന്ദ്ര അന്വേഷണ ഏജൻസികൾക്കും സിഎജിക്കും എതിരായ ഇടത് മുന്നണിയുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവൻ. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇടത് മുന്നണിയുടെ പ്രതിഷേധ സമരം നടത്തുന്നത്.

കേരളത്തിൽ വികസനം ഉണ്ടാവുന്നത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല. സർക്കാരിനെതിരെ കളവുകൾ എഴുതുന്നു. സംസ്ഥാന സർക്കാരിനെതിരെയുള്ള അട്ടിമറി സമരത്തിൽ ബിജെപിയും കോൺഗ്രസും കൈകോർത്തുവെന്നും വിജയരാഘവന്‍ ആരോപിച്ചു.