LiveTV

Live

Kerala

പുഴയില്‍ മുങ്ങിപ്പോയ അഞ്ച് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍

ഷാമിലും മുഹൈമിനുമാണ് പുഴയില്‍ മുങ്ങിത്താണ അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ചത്.

പുഴയില്‍ മുങ്ങിപ്പോയ അഞ്ച് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍

പുഴയിലേക്ക് ആണ്ടുപോയ അഞ്ച് ജീവനുകളെ സാഹസികമായി ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയിരിക്കുകയാണ് രണ്ട് വിദ്യാര്‍ഥികള്‍. കോഴിക്കോട് വാണിമേല്‍ ക്രസന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ഥികളായ ഷാമിലും മുഹൈമിനുമാണ് പുഴയില്‍ മുങ്ങിത്താണ അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ചത്.

വാണിമേല്‍‌ പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു ബിന്‍സിയും ബന്ധുക്കളായ നാല് പേരും. ഇതിനിടെ വെള്ളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ ചുഴിയില്‍ പെട്ടു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ട് പേര്‍ കൂടി വെള്ളത്തില്‍ മുങ്ങിത്താണു. ഇതിനിടയിലാണ് ഫുട്ബോള്‍ കളി കഴിഞ്ഞ് മുഹൈമിനും ഷാമിലും ഇതു വഴിയെത്തിയത്. അഞ്ച് പേര്‍ മുങ്ങിത്താഴുന്നത് കണ്ടതോടെ ഇവര്‍ മറ്റൊന്നും ചിന്തിച്ചില്ല. അഞ്ച് പേരെയും പുഴയില്‍ ചാടി രക്ഷപ്പെടുത്തി. മരണത്തിലേക്ക് ഊളിയിട്ട അഞ്ച് ജീവനുകളെ രക്ഷപ്പെടുത്താനായതിന്‍റെ സന്തോഷത്തിലാണ് ഈ കുട്ടികള്‍.