LiveTV

Live

Kerala

'നിങ്ങളെ ആര് വിശ്വസിക്കും മുഖ്യമന്ത്രീ'; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മറുപടിയുമായി വി.ടി ബല്‍റാം

'യു.എ.പി.എ ഉപയോഗിച്ച് കേരളത്തിൽ കേസെടുക്കില്ല എന്ന് മുൻപ് പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ വീട്ടിൽ സൂക്ഷിച്ച വിദ്യാർത്ഥികൾക്ക് നേരെ യു.എ.പി.എ ചുമത്തി പീഡിപ്പിച്ചത്'

'നിങ്ങളെ ആര് വിശ്വസിക്കും മുഖ്യമന്ത്രീ'; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മറുപടിയുമായി വി.ടി ബല്‍റാം

സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊലീസ് നിയമ ഭേദഗതിയെ ന്യായീകരിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. യു.എ.പി.എ ഉപയോഗിച്ച് കേരളത്തിൽ കേസെടുക്കില്ല എന്ന് മുൻപ് പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ വീട്ടിൽ സൂക്ഷിച്ച വിദ്യാർത്ഥികൾക്ക് നേരെ യു.എ.പി.എ ചുമത്തി പീഡിപ്പിച്ചതെന്നും, നിങ്ങളെ ആര് വിശ്വസിക്കും മുഖ്യമന്ത്രിയെന്നും വി.ടി ബല്‍റാം മറുപടിയായി ചോദിച്ചു.

'നിങ്ങളെ ആര് വിശ്വസിക്കും മുഖ്യമന്ത്രീ'; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മറുപടിയുമായി വി.ടി ബല്‍റാം

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്നും മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എയും നേതാവുമായ വി.ടി ബല്‍റാം രംഗത്തുവന്നത്.

പൊലീസ്​ ആക്​ട്​ ഭേദഗതി;  അഭിപ്രായസ്വാതന്ത്ര്യത്തിനും നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനും എതിരല്ലെന്ന് മുഖ്യമന്ത്രി
Also Read

പൊലീസ്​ ആക്​ട്​ ഭേദഗതി; അഭിപ്രായസ്വാതന്ത്ര്യത്തിനും നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനും എതിരല്ലെന്ന് മുഖ്യമന്ത്രി

പുതിയ പൊലീസ് നിയമ ഭേദഗതി പ്രകാരം ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ ആയ കാര്യങ്ങൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാകും. വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്.

കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, ഇവ രണ്ടും കൂടി ഒരുമിച്ചോ ഒടുക്കേണ്ടി വരും. എന്നാല്‍ ഇതില്‍ സമൂഹ മാധ്യമങ്ങൾ എന്ന് പ്രത്യേക പരാമർശം ഇല്ല. എല്ലാ വിനിമയോപാധികൾക്കും ഇത് ബാധകമാണ്.