LiveTV

Live

Kerala

ആക്രമണത്തില്‍ നിന്ന് പ്രതിരോധത്തിലേക്ക്; പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് യുഡിഎഫ്‌

പ്രതിപക്ഷ നിരയിലെ ടീം ലീഡർ തന്നെ വിജിലൻസ് കേസിൽ കുടുങ്ങിയതോടെയാണ് യുഡിഎഫ് നിര പ്രതിരോധത്തിലായത്.

ആക്രമണത്തില്‍ നിന്ന് പ്രതിരോധത്തിലേക്ക്; പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് യുഡിഎഫ്‌

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും വിജിലൻസ് അന്വേഷണം വരുന്നതോടെ ആക്രമണത്തിൽ നിന്ന് പ്രതിരോധത്തിലേക്ക് നീങ്ങിയ യുഡിഎഫ് പുതിയ തന്ത്രങ്ങൾ മെനയുകയാണ്. സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പറയുന്നുവെങ്കിലും നിയമപരമായ നീക്കവും യുഡിഎഫ് പരിശോധിക്കുന്നുണ്ട്.

പ്രതിപക്ഷ നിരയിലെ ടീം ലീഡർ തന്നെ വിജിലൻസ് കേസിൽ കുടുങ്ങിയതോടെയാണ് യുഡിഎഫ് നിര പ്രതിരോധത്തിലായത്. എം സി കമറുദ്ദീനും വികെ ഇബ്രാഹിം കുഞ്ഞും അറസ്റ്റിലായതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയും കേസിൽ പെട്ടത്. മുസ്‍ലിം ലീഗിന് പിന്നാലെ കോൺഗ്രസ് നേതാക്കളും കേസിൽ അകപ്പെടുന്നതാണ് പ്രതിരോധം ദുർബലമാക്കിയത്. രമേശ് ചെന്നിത്തലക്ക് പുറമേ എ പി അനിൽകുമാർ, വി എസ് ശിവകുമാർ എന്നിവരും കേസിന്‍റെ മുനമ്പിലാണ്. ഇതോടെ പ്രശ്നത്തെ എങ്ങനെ രാഷ്ട്രീയമായി നേരിടാമെന്ന ആലോചനയിലാണ് കോൺഗ്രസ്.

കോടതിയിലുള്ള കേസിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാൻ ആവില്ല എന്ന വാദം ഉയർത്തി നിയമപരമായി നേരിടുന്നതിനെ കുറിച്ച് യുഡിഎഫിനുള്ളിൽ ആലോചനയുണ്ട്. അതോടൊപ്പം രാഷ്ട്രീയ പ്രതിരോധം തീർക്കുക എന്ന വെല്ലുവിളിയും യുഡിഎഫിനുണ്ട്. സർക്കാരിന്‍റെ രാഷ്ട്രീയ വൈരാഗ്യം എന്ന് പറഞ്ഞാകും തെരഞ്ഞെടുപ്പ് കാമ്പയിൻ നടത്തുക.