LiveTV

Live

Kerala

പാര്‍ട്ടി വിട്ട സി.പി.എം നേതാവ് ദലിതനല്ലെന്ന് സി.പി.എം; ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും പാര്‍ട്ടി

ഇദ്ദേഹത്തിന്‍റെ നാമനിര്‍ദ്ദേശപത്രിക തള്ളി. കഴി‍ഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണ വാര്‍ഡില്‍ സി.പി.എമ്മിന് വേണ്ടി മത്സരിച്ച പ്രാദേശിക നേതാവിന്‍റെ പത്രികയാണ് പാര്‍ട്ടി ഇടപെട്ട് തള്ളിച്ചത്

പാര്‍ട്ടി വിട്ട സി.പി.എം നേതാവ് ദലിതനല്ലെന്ന് സി.പി.എം; ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും പാര്‍ട്ടി

കൊല്ലത്ത് പാര്‍ട്ടി വിട്ട സി.പി.എം പ്രാദേശിക നേതാവിന്‍റെ ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സി.പി.എം പരാതി. പരാതിയെത്തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ നാമനിര്‍ദ്ദേശപത്രിക തള്ളി. കഴി‍ഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണ വാര്‍ഡില്‍ സി.പി.എമ്മിന് വേണ്ടി മത്സരിച്ച പ്രാദേശിക നേതാവിന്‍റെ പത്രികയാണ് പാര്‍ട്ടി ഇടപെട്ട് തള്ളിച്ചത്.

കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ അലയമണ്‍ ഗ്രാമപഞ്ചായത്തില്‍ സംവരണ വാര്‍ഡില്‍ മത്സരിച്ച ആളായിരുന്നു പ്രദീപ്. സി.പി.എമ്മിന്‍റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രദീപ് അന്ന് പരാജയപ്പെട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുമുമ്പ് പ്രദീപ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഇതേ പഞ്ചായത്തില്‍ സംവരണ വാര്‍ഡില്‍ പത്രികയും നല്‍കി. എന്നാല്‍ പ്രദീപിന്‍റെ മകളുടെ പഠനാവശ്യവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ നിന്നുള്ള ഒരു രേഖ സി.പി.എം നേതാക്കള്‍ കൊണ്ടുവന്ന് പത്രിക തള്ളിച്ചു. താന്‍ മണ്ണാന്‍ സമുദായമാണെന്ന താഹസില്‍ദാരുടെ ഉത്തരവ് ഇരിക്കെയാണ് കളക്ടറേറ്റില്‍ നിന്ന് രേഖകള്‍ എത്തിച്ചതെന്ന് പ്രദീപ് പറയുന്നു. മകളുടെ പഠനാനുകൂല്യം നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രദീപ് തന്നെയാണ് കളക്ടറേറ്റില്‍ നിന്നുളള ഈ രേഖകള്‍ ഉള്‍പ്പെടുത്തി. പാര്‍ട്ടിക്ക് നേരത്തെ പരാതി നല്‍കിയത്. പരാതിക്കൊപ്പമുള്ള രേഖകള്‍ നേതാക്കള്‍ ഇത്തവണ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചു. അതേസമയം പ്രദീപ് തട്ടിപ്പ് നടത്തിയതാണെന്ന് സി.പി.എം ആരോപിച്ചു.