LiveTV

Live

Kerala

ലൈഫ് മിഷന്‍ ക്രമക്കേട്; യുണിടാക് എം.ഡി സന്തോഷ് ഈപ്പനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു

മൊഴിയിൽ പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്

ലൈഫ് മിഷന്‍ ക്രമക്കേട്; യുണിടാക് എം.ഡി സന്തോഷ് ഈപ്പനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ യുണിടാക് എംഡി സന്തോഷ് ഈപ്പനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു. മൊഴിയിൽ പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

സന്തോഷ് ഈപ്പൻ ഇ.ഡിക്ക് നൽകിയ മൊഴിയിലും സി.ബി.ഐക്ക് നൽകിയ മൊഴിയിലും പൊരുത്തക്കേടുണ്ടെന്നാണ് കണ്ടെത്തിയത്. ലൈഫ് മിഷൻ തൃശ്ശൂർ ജില്ല കോർഡിനേറ്റർ ലിൻസ് ഡേവിഡിന്‍റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ.